ബേക്കൽ: ബ്രദേർസ് ബേക്കൽ, ഗോൾഡ് ഹിൽ ഹദ്ദാദ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എസ്.എഫ്.എ അംഗീകൃത അഖിലേന്ത്യ ബേക്കൽ സെവൻസ് ഫ്ളഡ് ലൈറ്റ് ടൂർണമെന്റ് ഡിസംബർ 9 മുതൽ മിക്സ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് ആരംഭിക്കുന്നു.
ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് വിതരണോത്ഘാടനം ഹക്കീം കുന്നിൽ സാമൂഹിക പ്രവർത്തകനായ ബ്രിട്ടീഷ് സുബൈറിന് നൽകി നിർവ്വഹിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ബി.എം.അൻസാരി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എം.എച്ച്. ഹാരിസ്, മനാഫ് കുന്നിൽ, പി.എച്ച്. ഹനീഫ, കെ.എം.മൊയ്ദു, ബി.എ.അബ്ദുല്ലകുഞ്ഞി കടവത്ത്, പി.കെ.എസ്.അബ്ദുൾ റഹിമാൻ, സമീർ കലന്തൻ, ബി.കെ.ഹാഷിം, അബ്ദു പാക്യാര, സെക്രട്ടറി ജംഷീദ് റഹ്മാൻ, ആദിൽ ബേക്കൽ, സത്താർഹദ്ദാദ്, അബ്ദുല്ല ബേക്കൽ പങ്കെടുത്തു.
Keywords: Akhil India Sevens, Floodlight Tournament, Bekal, Season Ticket, Gold Hill Haddad, Brother's Bekal, SFK, MFL Stadium, Social Activist, B.M. Ansari
#AkhilIndiaSevens #BekalTournament #FloodlightTournament #SeasonTickets #SportsEvent #Community