മൊഗ്രാൽ: (MyKasargodVartha) രാജ്യത്തിന്റെ മതേതരത്വവും, സോഷ്യലിസവും ഭരണഘടനയുടെ അടിസ്ഥാന ഘടകമാണെന്ന് ഇടയ്ക്കിടെ ഭരണകർത്താക്കൾക്ക് ജുഡീഷ്യറി ഓർമ്മപ്പെടുത്തി കൊടുക്കേണ്ട അവസ്ഥ വേദനാജനകമാണെന്ന് മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് ഇമാം അബ്ദുസ്സലാം വാഫി അഭിപ്രായപ്പെട്ടു. രണഘടനാ ദിനത്തിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
75 വർഷങ്ങൾക്കു മുമ്പ് നിലവിൽ വന്ന ഭരണഘടന മുറുകെപ്പിടിച്ചുകൊണ്ടാണ് രാജ്യം മുന്നോട്ടുപോകുന്നത്. ഇതിന്റെ ആമുഖം ഇപ്പോൾ ചർച്ച ചെയ്യപ്പെടേണ്ടതില്ലെന്ന സുപ്രീംകോടതിയുടെ തീരുമാനം ഏറെ പ്രതീക്ഷ നൽകുന്നതാണ്. സമത്വം എല്ലാവർക്കും ജന്മാവകാശമാണെന്ന ഭരണഘടനാശയം ഭരണകർത്താക്കളെ വേദനിപ്പിക്കുന്നതും, അസ്വസ്ഥമാക്കുന്നതും എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല. സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനുള്ള പോരാട്ടം' എന്നത് ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും ഇന്ത്യ എന്ന ആശയം നിലനിർത്തുന്നതിനും വേണ്ടിയുള്ള പരിശ്രമമായയാണ് കാണേണ്ടതെന്നും അബ്ദുസ്സലാം വാഫി പറഞ്ഞു.
ചടങ്ങിൽ ദേശീയവേദി വൈസ് പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. പഠനാർത്ഥം ഈജിപ്തിലേക്ക് യാത്ര തിരിക്കുന്ന അബ്ദുസ്സലാം വാഫിക്ക് യോഗം യാത്രയയപ്പ് നൽകി. വൈസ് പ്രസിഡണ്ട് എംജിഎ റഹ്മാൻ ഷാൾ അണിയിച്ചു. എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് സ്മാർട്ട് ഉപഹാരം നൽകി. ജനറൽ സെക്രട്ടറി എംഎ മൂസ സ്വാഗതം പറഞ്ഞു. ഹമീദ് പെർവാഡ്, മുഹമ്മദ് അഷ്റഫ് സാഹിബ്, കാദർ മൊഗ്രാൽ, എംഎം റഹ്മാൻ, മൻസൂർ അക്ഷയ, എംഎസ് മുഹമ്മദ് കുഞ്ഞി, ഹാരിസ് ബാഗ്ദാദ് എന്നിവർ സംബന്ധിച്ചു. ട്രഷറർ പിഎം മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
Keywords: Abdussalam Wafi, Constitution Day, Judiciary, Secularism, Socialism, Social Justice, India, Kerala, Government Criticism, Constitutional Values
#AbdussalamWafi #ConstitutionDay #Judiciary #Socialism #Secularism #IndianConstitution