Join Whatsapp Group. Join now!

'ചങ്ങാതിക്കൂട്ടം' വാട്‌സ്ആപ്പ് കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു

സൗഹൃദ കൂട്ടായ്മകള്‍ക്ക് വേറിട്ട മാതൃകയാണ് ചങ്ങാതിക്കൂട്ടം വാട്‌സ്ആപ്പ് കൂട്ടായ്മ. കാസര്‍കോട് മുതല്‍ Kerala, News, Kasargod, Nileshwaram, Changathikkoottam WhatsApp Group Family meet conducted.
നീലേശ്വരം: (my.kasargodvartha.com 28.12.2017) സൗഹൃദ കൂട്ടായ്മകള്‍ക്ക് വേറിട്ട മാതൃകയാണ് ചങ്ങാതിക്കൂട്ടം വാട്‌സ്ആപ്പ് കൂട്ടായ്മ. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള നാല്‍പ്പത്തിരണ്ട് അംഗങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. പകുതിയിലധികം വിവിധ വിഭാഗം ഡോക്ടര്‍മാരാണ്. ബാക്കിയുള്ളവര്‍ അധ്യാപകരും, സഹകരണ ഉദ്യോഗസ്ഥന്‍മാരും, ബിസിനസുകാരും, പൊതുപ്രവര്‍ത്തകരുമൊക്കെയാണ്. വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് തളിപ്പറമ്പിലെ ഡോ. വത്സന്‍ അഡ്മിനായുള്ള കൂട്ടായ്മ നടത്തുന്നത്. വര്‍ഷത്തിലൊരിക്കല്‍ കുടുംബ സംഗമം നടത്തും.

അതോടൊപ്പം അത്താഴക്കൂട്ടം എന്ന പാവങ്ങള്‍ക്ക് വേണ്ടിയുള്ള പ്രോജക്ടിനു വേണ്ടിയും മറ്റു ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുകയും ചെയ്യും. മെമ്പര്‍മാരുടെ വിഷമത്തിലും സന്തോഷത്തിലും പങ്കുചേരുക തുടങ്ങി സാമൂഹിക സേവനവും മനുഷ്യ സ്‌നേഹവുമാണ് കൂട്ടായ്മയുടെ മുഖ്യ അജണ്ട.

Kerala, News, Kasargod, Nileshwaram, Changathikkoottam WhatsApp Group Family meet conducted.

കൂട്ടായ്മയുടെ നാലാം വാര്‍ഷികം നീലേശ്വരം കോട്ടപ്പുറത്തുള്ള അറേബ്യന്‍ പാലസ് എന്ന ഹൗസ് ബോട്ടിലാണ് നടന്നത്. ഡോ. വത്സന്‍, എഴുത്തുകാരന്‍ വത്സന്‍ അഞ്ചാം പീടിക, വിജയ് നീലകണ്ഠന്‍, ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, സനില്‍ പത്മസേനന്‍, കെ.പി. ശ്രീനിവാസന്‍,

സതീശ് പൂര്‍ണിമ, ജയകൃഷ്ണന്‍ മേഘമല്‍ഹാര്‍, ജയപ്രകാശ് പയ്യന്നൂര്‍, രമേശന്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി.

കുടുംബാംഗങ്ങളും മെമ്പര്‍മാരുമായി നാല്‍പ്പതോളം പേര്‍ പങ്കെടുത്തു. കവിതകളും ഗാനമേളയുമൊക്കെയായി വിവിധ കലാപരിപാടികളും അരങ്ങേറി. മത്സരങ്ങളും നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Nileshwaram, Changathikkoottam WhatsApp Group Family meet conducted.

Post a Comment