Join Whatsapp Group. Join now!

Sports Event | സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്; സംഘാടക സമിതിയായി

ഇരിയണ്ണി: (MyKasargodVartha) നവംബർ രണ്ട്, മൂന്ന് തീയതികളിൽ ഇരിയണ്ണി-ബോവിക്കാനം റോഡ് പാതയിൽ നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു.
  
cycling championship, Kerala, Iriyanni, sports, cycling, athletes, competition, November, Kerala sports, cycling event, State Cycling Championship to be Held in Iriyanni.

ജി.എൽ പി എസ് ഇരിയണ്ണിയിൽ വെച്ച് നടന്ന യോഗം മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി ഉദ്ഘാടനം ചെയ്തു. ബി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി. ജനാർദ്ദനൻ സ്വാഗതവും എസ്. വിനോദ് കുമാർ നന്ദിയും പറഞ്ഞു.

കായിക മന്ത്രി വി അബ്ദുർ റഹ് മാൻ മുഖ്യരക്ഷാധികാരിയും, കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ, ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു, ജില്ലയിലെ മറ്റ് എംഎൽഎമാർ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കളക്ടർ, സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് മൂസ പാലക്കുന്ന് എന്നിവർ രക്ഷാധികാരികളുമാകും.

മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി (ചെയർപേഴ്സൺ), ബി കെ നാരായണൻ (വർക്കിംഗ് ചെയർമാൻ), അച്ചുതൻ മാസ്റ്റർ (ജനറൽ കൺവീനർ), വിനോദ് കുമാർ എസ് (കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Keywords: cycling championship, Kerala, Iriyanni, sports, cycling, athletes, competition, November, Kerala sports, cycling event, State Cycling Championship to be Held in Iriyanni.

Post a Comment