കാസർകോട്: (MyKasargodVartha) കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സതീശൻ പാച്ചേനിയുടെ രണ്ടാം ചരമവാർഷികം ജില്ലാ കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.
ഡിസിസി ഓഫീസിൽ നടന്ന അനുസ്മരണ ചടങ്ങിൽ കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന സതീശൻ പാച്ചേനിയുടെ ഓർമ്മയ്ക്ക് പുഷ്പാർച്ചന നടത്തി. ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡൻറ് പി കെ ഫൈസൽ നേതൃത്വം നൽകി. രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ നേതാവായിരുന്നു സതീശൻ പാച്ചേനി എന്ന് പി കെ ഫൈസൽ അനുസ്മരിച്ചു.
നേതാക്കളായ രമേശൻ കരുവാച്ചേരി, എം.സി. പ്രഭാകരൻ, കരുൺ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാർ, ടോമി പ്ലാച്ചേരി, മാമുനി വിജയൻ, കെ.വി. സുധാകരൻ, ഹരീഷ് പി. നായർ, സോമശേഖര ഷേണി, ഗീത കൃഷ്ണൻ, സുന്ദര ആരിക്കാടി, ആർ. ഗംഗാധരൻ, എ. വാസുദേവൻ, ഭക്തവത്സലൻ, മധുസൂദനൻ ബാലൂർ, ടി. ഗോപിനാഥൻ നായർ, വി. ഗോപകുമാർ, എം. രാജീവൻ നമ്പ്യാർ, ഡി.എം.കെ. മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Keywords: Satheeshan Pacheni, death anniversary, DCC, tribute, Congress leader, PK Faisal, memorial event, Kerala politics, selfless leader, anniversary, Second Death Anniversary of Satheeshan Pacheni Observed.
#SatheeshanPacheni #KeralaCongress #Tribute #PoliticalLeaders #DCCMemorial #KeralaNews