കുമ്പള: (MyKasargodVartha) പിണറായി വിജയൻ സർക്കാരും പൊലീസും ആർഎസ്എസ്സുമായി കൂട്ടുകെട്ടിലാണെന്ന ആരോപണത്തെ തുടർന്ന് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത ക്യാമ്പയിന്റെ ഭാഗമായി കുമ്പളയിൽ വാഹന ജാഥ സംഘടിപ്പിച്ചു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥ കുമ്പള പഞ്ചായത്തിലെ മൊഗ്രാലില്‍ നിന്നും തുടക്കം കുറിച്ചു. മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ നയിച്ച ജാഥയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
മൊഗ്രാലിൽ നിന്നും ആരംഭിച്ച ജാഥ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു. ജാഥയിൽ പങ്കെടുത്തവർ 'പിണറായി-ആർഎസ്എസ് കൂട്ടുകെട്ട് അവസാനിപ്പിക്കുക', 'കേരളത്തെ രക്ഷിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു.
ചടങ്ങിൽ ജില്ലാ സെക്രട്ടറി സവാദ് സി എ ഉദ്ഘാടനം ചെയ്ത് പതാക കൈമാറി സംസാരിക്കവെ, സർക്കാർ ആർഎസ്എസ്സിനെ പ്രീണിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുന്നതായി ആരോപിച്ചു. സർക്കാർ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കു പകരം ഒരു പ്രത്യേക സംഘടനയുടെ താൽപ്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം വെെസ് പ്രസിഡന്‍റ് അന്‍വര്‍ ആരിക്കാടി സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ഷെബീര്‍ പൊസോട്ട്, ട്രഷറര്‍ അന്‍സാര്‍ ഗാന്ധി നഗര്‍, വെെസ് പ്രസിഡന്‍റ് ഷെരീഫ് പാവൂര്‍, ജോയിന്‍റ് സെക്രട്ടറി സുബൈർ ഹാരിസ്, മണ്ഡലം കമ്മറ്റി അംഗങ്ങളായ നാസര്‍ ബംബ്രാണ, താജുദ്ദീന്‍ ഉപ്പള ഗേറ്റ്, കുമ്പള പഞ്ചായത്ത് സെക്രട്ടറി ഷാനിഫ് മൊഗ്രാൽ, ട്രെഷറർ നൗഷാദ് കുമ്പള എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത യോഗത്തിൽ മണ്ഡലം ജോയിന്‍റ് സെക്രട്ടറി റസാക്ക് ഗാന്ധി നഗര്‍ നന്ദി അർപ്പിച്ചു.
Keywords: SDPI, RSS, Pinarayi, political rally, Kerala, community awareness, public protest, local news, vehicle march, government actions
#SDPI #Pinarayi #RSS #PoliticalRally #Kerala #CommunityAwareness