കാസർകോട്: (MyKasargodVartha) സഅദിയ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ ട്രാൻസ്‌പോർട് ജീവനക്കാരുടെ കുടുംബ സംഗമം ഗംഭീരമായി നടന്നു. സ്കൂൾ മാനേജർ അബ്ദുൽ വഹാബ്‌ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ പി. രാജേഷ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ 200-ഓളം വരുന്ന ഡ്രൈവർമാരും, ആയമാരും അവരുടെ കുടുംബവും ചേർന്ന് ആഘോഷമാക്കിയ പരിപാടിയിൽ നഴ്സറി സ്കൂൾ മാനേജർ സുലൈമാൻ കരിവെള്ളൂർ, സ്കൂൾ പ്രിൻസിപ്പൽ ഹനീഫ് അനീസ് എന്നിവർ പ്രസംഗിച്ചു.
സ്വാഗതസംഘം കൺവീനർ കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അഡ്മിൻ ഹമീദ്, പാറപ്പള്ളി ഇസ്മായിൽ സഅദി എന്നിവർ സംസാരിച്ചു. ട്രാൻസ്‌പോർട് ജീവനക്കാർക്കുള്ള സമ്മേളന ഉപഹാരം വിതരണം ചെയ്യുന്ന ചടങ്ങ് ട്രാൻസ്‌പോർട് മാനേജർ മുഹമ്മദ് ജബ്ബാർ ഉദ്ഘാടനം ചെയ്തു.
ഇംഗ്ലീഷ് മീഡിയം സ്കൂൾ വൈസ് പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ എരോൽ സ്വാഗതവും നഴ്സറി സ്കൂൾ അഡ്മിൻ അഷ്‌റഫ് നന്ദിയും അറിയിച്ചു.
Keywords: Sa-adiya Conference, transport staff, family gathering, celebration, appreciation, school, event, Kasargod, Kerala, Sa-adiya Conference Celebrates Transport Staff Families
#SaadiyaConference #FamilyGathering #TransportStaff #AppreciationDay #CommunityEvent #Kasargod #Kerala
Special Event | സഅദിയ സമ്മേളനം: സ്ഥാപനത്തിലെ ട്രാൻസ്‌പോർട് ജീവനക്കാരുടെ കുടുംബ സംഗമം നടത്തി
സഅദിയ സമ്മേളനം: സ്ഥാപനത്തിലെ ട്രാൻസ്‌പോർട് ജീവനക്കാരുടെ കുടുംബ സംഗമം നടത്തി