ചെട്ടുംകുഴി സആദയിൽ നടന്ന പരിപാടിയിൽ സോൺ, സർക്കിൾ ചേംബർ അംഗങ്ങൾ സജീവമായി പങ്കെടുത്തു. സമ്മേളനം വരെയുള്ള ത്രൈമാസ പദ്ധതിയുടെ കരട് അവതരിപ്പിക്കുകയും നവംബർ 7 മുതൽ 9 വരെ നടക്കുന്ന ജില്ലാ പ്ലാറ്റിനം സഫറിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
സോൺ ജനറൽ സെക്രട്ടറി മുനീർ എർമാളത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഫിനാൻസ് സെക്രട്ടറി ഹാസിഫ് ആലംപാടി ഉദ്ഘാടനം ചെതു. സോൺ ഓർഗനൈസേഷൻ സെക്രട്ടറി സിറാജ് കോട്ടക്കുന്ന് വിഷയം അവതരിപ്പിച്ചു. ബഷീർ മിസ്ബാഹി, ഷാഫി സഖാഫി ഏണിയാടി എന്നിവർ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ സ്വാഗതവും തമീം അഹ്‌സനി നന്ദിയും പറഞ്ഞു.
Keywords: Youth, Conference, Kasargod, Kerala, Workshop, Event, SYC, Preparation, Leadership, Politics, Kerala Youth Conference: Workshop Active in Kasargod.