നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു. കർഷകശ്രീ മിൽക്കിന്റെ സ്ഥാപകനും ഡയറക്ടറുമായ ഇ അബ്ദുള്ളക്കുഞ്ഞി അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ മാഹിൻ കോളിക്കര മുഖ്യാതിഥിയായി പങ്കെടുത്തു. സിനിമ നടി പ്രിയങ്ക ശ്രീലക്ഷ്മി വീശിഷ്ട അതിഥിയായിരുന്നു.
കർഷകശ്രീ മിൽക്കിന്റെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന ജില്ലയിലെ 300-ഓളം സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ് വ്യാപാരികളെ ചടങ്ങിൽ ആദരിച്ചു. പ്രിയങ്ക ശ്രീലക്ഷ്മി ഇവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. മുളിയാർ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ രംഗനാഥ ഷേണായി, കണ്ടെത്തിൽ സൂപ്പർമാർക്കറ്റ് എംഡി ബദ്‌റുദ്ദീൻ കണ്ടെത്തിൽ എന്നിവർ ആദരിക്കലിന് നന്ദി രേഖപ്പെടുത്തി.
ഓണാഘോഷത്തോടനുബന്ധിച്ച് ആറു വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടത്തിയ ഫോട്ടോ മത്സരത്തിൽ 500-ഓളം പേർ പങ്കെടുത്തു.
Keywords: Karshakasree Milk, Onam, Nabi Day, Kasaragod, award ceremony, traders, photo contest, Priyanka Sreelekshmi, Kerala, Karshakasree Milk Celebrates Onam and Milad un Nabi.
Keywords: Karshakasree Milk, Onam, Nabi Day, Kasaragod, award ceremony, traders, photo contest, Priyanka Sreelekshmi, Kerala, Karshakasree Milk Celebrates Onam and Milad un Nabi.