കാസർകോട്: (MyKasargodVartha) ഉക്കിനടുക്ക മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ഗവ. നഴ്സിംഗ് കോളജിൽ സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന ആവശ്യവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്.. 2023 നവംബറിൽ ആരംഭിച്ച ബി എസ് സി നഴ്സിംഗ് കോളജിൽ ഇപ്പോൾ രണ്ട് സ്ഥിരം അധ്യാപകർ മാത്രമാണുള്ളത്.
ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ നിർദ്ദേശപ്രകാരം 10 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ എന്ന കണക്കിൽ അധ്യാപകരെ നിയമിക്കണമെന്നാണ്. എന്നാൽ നിലവിൽ നാല് അധ്യാപകരുടെ കുറവുണ്ട്. നവംബർ നാലിന് ആരംഭിക്കുന്ന പുതിയ അഡ്മിഷനിൽ 60 കുട്ടികൾ കൂടി എത്തുന്നതോടെ 12 അധ്യാപകർ ആവശ്യമായി വരും. അടിയന്തിരമായി പത്ത് അധ്യാപകരെ നിയമിക്കണമെന്നാണ് ഫ്രറ്റേണിറ്റിയുടെ ആവശ്യം.
കോളജിൽ ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും, അതിനാൽ ഹോസ്റ്റൽ സൗകര്യം ഒരുക്കണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു. കൂടാതെ, പ്രായോഗിക പരിശീലനത്തിന് വിദ്യാർത്ഥികൾ ജനറൽ ആശുപത്രിയിലേക്ക് പോകുന്നതിനായി കോളജ് ബസുകൾ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കാസർകോട് ഗവ. നഴ്സിംഗ് കോളേജിനോട് സർക്കാർ അവഗണന കാണിക്കുന്നത് തുടർന്നാൽ ശക്തമായ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്ന മുന്നറിയിപ്പ് യോഗത്തിൽ നൽകി. ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറിമാരായ റാസിഖ് മഞ്ചേശ്വരം, എൻ.എം വാജിദ്, സെക്രട്ടറിമാരായ ഷാഹ്ബാസ് കോളിയാട്ട്, അഡ്വ ഖദീജത്ത് ഫൈമ, ഇബാദ അഷ്റഫ് എന്നിവർ സംസാരിച്ചു.
Keywords: Kasaragod Nursing College, Faculty Recruitment, Fraternity Movement, Nursing Education, Student Hostel, Practical Training, Government Response, Education Policy, Kerala Nursing, College Facilities
#NursingEducation #FacultyDemand #Kasaragod #FraternityMovement #StudentRights #HealthcareEducation