Join Whatsapp Group. Join now!

Preparation | എസ്എസ്എഫ് അംഗത്വകാല കാമ്പയിന്റെ മുന്നോടിയായി ആർഡി സംഗമം

കാസർകോട്: (MyKasargodVartha) സുന്നീ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ്റെ (എസ് എസ് എഫ്) പുതിയ അംഗത്വകാല കാമ്പയിന്റെ മുന്നൊരുക്കമായി ജില്ലയിൽ റീ ഓർഗനൈസേഷൻ ഡയറക്ട്രേറ്റ് സംഗമം നടന്നു. ജില്ലയിലെ ഒമ്പത് ഡിവിഷൻ പരിധിയിൽ കാമ്പയിൻ മേൽനോട്ടം വഹിക്കുന്ന ഡിവിഷൻ ആർഡി അംഗങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്.

SSF Regional Directorate meeting

എസ്എസ്എഫ് ജില്ല പ്രസിഡന്റ് അബ്ദുൽ റഷീദ് സഅദി പൂങ്ങോടിൻ്റെ അധ്യക്ഷതയിൽ എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഷുഹൈബ് വായാട് സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് നംഷാദ് വിഷയാവതരണം നടത്തി.

ജില്ലാ സെക്രട്ടറിമാരായ റഈസ് മുഈനി, ബാദുഷ സുറൈജി, മുർഷിദ് പുളിക്കൂർ, ഖാദർ സഖാഫി നാരമ്പാടി, ഫയാസ് പട്ള, ഇർഷാദ് കളത്തൂർ, അബൂസാലി പെർമുദെ, സിദ്ദീഖ് സഖാഫി, ഫൈസൽ സൈനി പെർഡാല, സഈദലി ഇരുമ്പുഴി, റസാഖ് സഅദി തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.

Keywords: Sunni Students Federation, SSF, membership drive, organization, meeting, Kerala, students, youth, Islam, India

Post a Comment