Join Whatsapp Group. Join now!

Campaign | 'ക്ലീൻ പാലക്കുന്ന്': ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണവും ദീപം തെളിയിക്കലും

പാലക്കുന്ന്: (KasargodVartha) അന്താരാഷ്ട്ര ടുറിസം ഡെസ്റ്റിനേഷനായ ബേക്കലിന്റെ പ്രവേശന കവാടമായ പാലക്കുന്നിനെ ശുചിത്വ സുന്ദരമാക്കുന്നതിനും അത് പരിപാലിക്കാനുമുള്ള പദ്ധതിയായ 'ക്ലീൻ പാലക്കുന്ന്' യാഥാർഥ്യമാകുന്നു. ഉദുമ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി വ്യാപാരികൾ, തൊഴിലാളികൾ, ഡ്രൈവർമാർ, പൊതുപ്രവർത്തകർ, ക്ഷേത്ര-മസ്ജിദ് ഭാരവാഹികൾ എന്നിവരടങ്ങുന്ന ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Clean Palakkunnu, Palakkunnu, Udum grama panchayat, Kerala, community initiative, cleanliness, sanitation, environmental protection, social responsibility, Clean Palakkunnu: A Community Initiative.

ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ, സെപ്റ്റംബർ 29 ഞായറാഴ്ച പദ്ധതി പ്രദേശത്ത് വ്യാപകമായ പൊതുശുചീകരണം നടത്തും. തുടർന്ന്, ഒക്ടോബർ ഒന്ന് വൈകിട്ട് ആറ് മണിക്ക് ശുചിത്വ ദീപം തെളിയിക്കൽ ചടങ്ങ് സംഘടിപ്പിക്കും.

പാലക്കുന്നിന്റെ വികസനത്തിൽ നിർണായകമായ പങ്ക് വഹിക്കുന്ന ഈ പദ്ധതിയുടെ വിജയത്തിന് നിങ്ങളുടെ സഹകരണം അനിവാര്യമാണ്. സെപ്റ്റംബർ 29 ഞായറാഴ്ച നടക്കുന്ന പൊതുശുചീകരണത്തിലും ഒക്ടോബർ ഒന്ന് വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ശുചിത്വ ദീപം തെളിയിക്കൽ ചടങ്ങിലും സജീവമായി പങ്കെടുക്കണമെന്ന് പൊതുജനങ്ങളോട് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അഭ്യർത്ഥിച്ചു.

Keywords: Clean Palakkunnu, Palakkunnu, Udum grama panchayat, Kerala, community initiative, cleanliness, sanitation, environmental protection, social responsibility, Clean Palakkunnu: A Community Initiative.

Post a Comment