വിദ്യാനഗർ: (MyKasargodVartha) വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുങ്ങിയവരെ സഹായിക്കാൻ തങ്ങളുടെ ചെറിയ സമ്പാദ്യം നൽകി മനുഷ്യത്വത്തിന്റെ ഉന്നത മാതൃകയായി മാറിയിരിക്കുകയാണ് ചെട്ടുംകുഴി മൊഫാറ്റ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മുഹമ്മദ് ഷെസിൻ, റിഫായി ഫൈസാൻ, അഫ്രാസ് എന്നീ കുട്ടികൾ.
സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികൾ തങ്ങളുടെ സമ്പാദ്യം സയ്യിദ് ഹുസൈൻ തങ്ങൾക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ സകീനാ മുനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രണ്ടും, കെ ജി യിലും പഠിക്കുന്ന ഈ കുരുന്നുകൾ തങ്ങളുടെ നന്മയുടെ വലിയ ഉദാഹരണമായി മാറിയിരിക്കുന്നു.
സ്കൂൾ സ്റ്റാഫ് കൗൺസിൽ ഈ കുട്ടികളെ അഭിനന്ദിച്ചു. അധ്യാപകരുടെ ഒരു ദിവസത്തെ വേതനവും മറ്റ് വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് സ്വരൂപ്പിച്ച തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ചടങ്ങിൽ സയ്യിദ് പൂക്കോയ തങ്ങൾ, സയ്യിദ് നിസാർ തങ്ങൾ, അഫ്രീത് അസ്ഹരി, ഹനീഫ് അസ്‌നവി എന്നിവർ പ്രസംഗിച്ചു.
ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പങ്കുവെക്കാൻ മടിക്കേണ്ട.
Keywords: Kerala Floods, Wayanad, Donation, Children, Charity, School, Moffat's English Medium School, Chettukuzhi, India