ജില്ലാപ്രസിഡന്റ് രേഖ മോഹൻദാസ് അധ്യക്ഷ വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹ്‌മദ് ശരീഫ് മുഖ്യാതിഥിയായിരുന്നു. ഹൈദരബാദിലെ എസ് ബി. ഐ സ്റ്റാഫ് കോളജ് അധ്യാപിക ഡോ. ബിന്ദു കെ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി.
മായാ രാമചന്ദ്രൻ, കെ ജെ സജി, മാഹിൻ കോളിക്കര, എ എ അസീസ്, തോമസ് കാനാട്ട്, സരിജ ബാബു, കെ കെ സത്യകുമാർ, കെ എം കേശവൻ നമ്പീശൻ, തോമസ് ചെറിയാൻ, ഷേർലി സെബാസ്റ്റ്യൻ, ഷീനജ പ്രദീപ്, ലൗലി വർഗീസ്, കെ കാർത്യായണി, ആശാ രാധാകൃഷ്ണൻ, സജ്ന നാരായണൻ, രാധാ സുരേന്ദ്രൻ, ലീലാ വതി, രതി ദേവി എ നായർ, സുനിത ശ്രീധരൻ, ലീല തമ്പാൻ, ഉഷ അപ്പുക്കുട്ടൻ, എം സിന്ധു, ദീപ ജയരാജ് എന്നിവർ സംസാരിച്ചു.
രാവിലെ പൊതുസമ്മേളനം നടക്കുന്ന വെള്ളരിക്കുണ്ട് ടൗണിൽ പതാക ഉയർത്തിയതോടെ യാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഉച്ചകഴിഞ്ഞ് വെള്ളരിക്കുണ്ട് ടൗണിൽ 2000 വനിതകൾ അണിനിരക്കുന്ന റാലിയും പൊതു സമ്മേളനവും നടക്കും.
Keywords: News, Kerala, Kasaragod, Vellarikkund, KVVES, Vanitha Wing, Vanitha Sangamam, Inauguration, 'Vanitha Sangamam' begins in Vellarikkundu.