Join Whatsapp Group. Join now!

Obituary | പാക്യാരയിലെ ഷാലിമാർ അബ്ദുല്ല നിര്യാതനായി

പാലക്കുന്ന്: (MyKasargodVartha) പാക്യാരയിലെ സാമൂഹിക പ്രവർത്തകൻ ഷാലിമാർ അബ്ദുല്ല (76) നിര്യാതനായി. കോട്ടിക്കുളം മുസ്ലിം ജമാഅത്തിന്റെ മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു. മുംബൈ മലബാർഹിൽ ഷാലിമാർ ഹോട്ടൽ ഗ്രൂപ്പിന്റെ മ്യൂസിക്ക് ചാനൽ മുൻ കൈകാര്യക്കാരനായിരുന്നു.
  
Kasaragod, Kerala, News, Obituary, Shalimar Abdullah Passes Away.

നാട്ടിൽ നിന്നും ഗൾഫിലേക്ക് ജോലി തേടി പോകുന്നവർക്ക് ബോംബെയിൽ ഇടത്താവളം നൽകിയിരുന്ന അബ്ദുല്ല, അവർക്ക് ഷാലിമാറിൽ താൽക്കാലിക ജോലി തരപ്പെടുത്തി കൊടുത്തിരുന്നു. അങ്ങനെയാണ് അദ്ദേഹം ഷാലിമാർ അബ്ദുല്ല എന്ന പേരിൽ അറിയപ്പെട്ടത്.

ഭാര്യ: ഹലീമ. മക്കൾ: നൗഷാദ്, ഷെറീഫ്, സഫിയ, സീനത്ത്. മരുമക്കൾ: മുഹമ്മദ്കുഞ്ഞി, അബ്ദുൽ ഗനി, സൈനബ, മറിയംബി.

Keywords: Kasaragod, Kerala, News, Obituary, Shalimar Abdullah Passes Away.

Post a Comment