Join Whatsapp Group. Join now!

Protest | വഖഫ് ഭേദഗതി ബില്ലിനെതിരേ പിഡിപിയുടെ പ്രതിഷേധം: കോപ്പികൾ കത്തിച്ചു

കാസർകോട്: (MyKasargodVartha) കഴിഞ്ഞ ദിവസം പാർലമെന്റിൽ ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി അവതരിപ്പിച്ച വഖ്‌ഫ് ഭേദഗതി ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി ഭേദഗതി ബില്ലിന്റെ കോപ്പികൾ കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
  
News, Kasaragod, Kerala, PDP Protests Against Waqf Amendment Bill: Copies Burned.

ബാലിശമായ വാദങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഈ ഭേദഗതി ബില്ല് ജിപിസി ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് മാറ്റിയതെങ്കിലും, ഫെഡറൽ സംവിധാനത്തെ തകർക്കുന്ന ഈ ഭേദഗതി ബില്ല് നനടപ്പിലാക്കിയേ തീരൂ എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. സംസ്ഥാന വഖ്ഫ് ബോർഡുകളിൽ അന്യമതസ്ഥരായ ഒരാളെ നിർബന്ധമായും ഉൾപ്പെടുത്തണം, വനിതാ പ്രാതിനിധ്യത്തിന്റെ ഭാഗമായായി രണ്ടു വനിതകൾ ഉൾപ്പെടുത്തണം എന്നിങ്ങനെ അഭിപ്രായം പ്രകടിപ്പിക്കുന്ന ഈ ബില്ല്, 1923ലെ വഖ്‌ഫ് നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് സമുദായിക ധ്രുവീകരണം ഉണ്ടാക്കാനും വഖ്‌ഫ് സ്വത്തുക്കൾ ദുരുപയോഗം ചെയ്യാനുമുള്ള ഫാസിസ്റ്റ് അജണ്ടകളാണെന്ന് പിഡിപി കാസർകോട് ജില്ലാ സ്റ്റിയറിങ്ങ് കമ്മറ്റി ജനറൽ കൺവീനർ എസ്.എം. ബഷീർ പറഞ്ഞു.

കാസർകോട് മാലിക് ദിനാർ നഗറിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര കേന്ദ്രീകരണം എന്ന മുൻകാല നേതാക്കളുടെ സ്വപ്നം തകർത്ത് രാജ്യത്തിന്റെ മുഴുവൻ സംവിധാനങ്ങളുടെയും അധികാരം കേന്ദ്രീകരിക്കുവാനുള്ള അജണ്ടയുടെ ഭാഗമായാണ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ പദ്ധതിയിടുന്നത് എന്നും പ്രതിഷേധ പരിപാടിയിൽ അധ്യക്ഷനായ പിഡിപി കാസർകോട് ജില്ലാ പ്രസിഡണ്ട് യൂനുസ് തളങ്കര പറഞ്ഞു.

ജില്ലാ ഭാരവാഹികളായ അഷ്‌റഫ് ബോവിക്കാനം, എം.എ. കളത്തൂർ, ഖാദർ ആദൂർ, അഷ്‌റഫ് ആരിക്കാടി എന്നിവർ സംസാരിച്ചു. പി.യു. അബ്ദുർ റഹ് മാൻ തളങ്കര സ്വാഗതവും റഫീഖ് തളങ്കര നന്ദിയും പറഞ്ഞു.

Keywords: News, Kasaragod, Kerala, PDP Protests Against Waqf Amendment Bill: Copies Burned.

Post a Comment