Join Whatsapp Group. Join now!

Donation | വയനാട് ദുരിതാശ്വാസത്തിന് പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ സഹായഹസ്തം

പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രം വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ക്ഷേത്രത്തിന്റെ വാർഷിക യോഗത്തിൽ ഫണ്ട് കൈമാറ്റം.

വെള്ളിക്കോത്ത്: (MykasargodVartha) വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ജനങ്ങളുടെ സഹായത്തിനായി സർക്കാറിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിന് വേണ്ടി അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാന പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനവും കൈകോർത്തു. ക്ഷേത്രത്തിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിന്റെയും അനുമോദനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഫണ്ട് കൈമാറ്റ ചടങ്ങ് നടന്നത്.

Padarkulangara Temple donates to Wayanad relief fund.

വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച വാർഷിക ജനറൽബോഡിയോഗവും അനുമോദനവും അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. ദേവസ്ഥാന പ്രസിഡണ്ട് കൊട്ടൻ കുഞ്ഞി അടോട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേവസ്ഥാന ഭരണസമിതിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുക ക്ഷേത്ര സ്ഥാനികരുടെ സാന്നിധ്യത്തിൽ ദേവസ്ഥാന കമ്മിറ്റി പ്രസിഡണ്ട് കൊട്ടൻകുഞ്ഞി അടോട്ട് അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷിന് കൈമാറി.

കൂടാതെ എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റ് വിവിധ പരീക്ഷകൾ തുടങ്ങി വിവിധ മേഖലകളിൽ ഉന്നത വിജയികളായവരെ പൊന്നാടയും ക്യാഷ് പ്രൈസും ഉപഹാരവും നൽകി അനുമോദിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബാലകൃഷ്ണൻ വെള്ളിക്കോത്ത്, എ. വി. സജ്ഞയന്‍, മാതൃസമിതി സെക്രട്ടറി കെ. വത്സല ടീച്ചർ, പ്രസിഡണ്ട് എം.സജിന എന്നിവർ സംസാരിച്ചു. ദേവസ്ഥാനം ജനറൽ സെക്രട്ടറി എം.ബാലൻ സ്വാഗതവും ട്രഷറർ ടി. പി.കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരണവും വരവ് ചെലവ് കണക്ക് അവതരിപ്പിക്കലും സബ് കമ്മിറ്റികളുടെ പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്ക് അവതരണവും ചർച്ച, മറുപടി എന്നിവയും നടന്നു.

Keywords: Wayanad, Landslide, Kerala, Relief , Padarkulangara, Temple, Donation, Community, Support, Padarkulangara Temple Donates to Wayanad Relief Efforts.


Post a Comment