Join Whatsapp Group. Join now!

Training | അധ്യാപകർക്കായി കരിയർ ഗൈഡൻസ് പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കുള്ള ഏകദിന പരിശീലന പരിപാടി ചെർക്കള സദ്ഭാവന ഹാളിൽ സംഘടിപ്പിച്ചു Career Guidance, Kasaragod, Kerala

ചെർക്കള: (MyKasargodVartha) പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കുള്ള ഏകദിന പരിശീലന പരിപാടി ചെർക്കള  ബ്ലോക്ക് പഞ്ചായത്ത് സദ്ഭാവന ഹാളിൽ സംഘടിപ്പിച്ചു.

Organized career guidance program for teachers

ഹയർസെക്കൻഡറി ജില്ലാ  അസി.കോർഡിനേറ്റർ പി മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്തു.

ചെർക്കള ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജജ് രഘുനാഥ് . എം, സിജി ആന്റ് എ സി ജില്ലാ ജോയിൻറ് കോർഡിനേറ്റർ മെയ്സൺ കളരിക്കൽ, കരിയർ ഗൈഡൻസ് കൗൺസലിംഗ് വിദ്യാഭ്യാസ ജില്ലാ കൺവീനർ സി.മനോജ് മാസ്റ്റർ, ജയകൃഷ്ണൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. വായാട്ടു പറമ്പ് സെൻ്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും കരിയർ പരിശീലകനുമായ ബിജു ജോസഫിൻ്റെ നേതൃത്വത്തിൽ അധ്യാപകർക്ക് കരിയർ പ്ലാനിംഗ്, കരിയർ രംഗത്തെ ആധുനീക സാധ്യതകൾ എന്നിവയെ സംബന്ധിച്ച് പരിശീലന ക്ലാസ്സുകൾ സംഘടിപ്പിച്ചു.

Organized career guidance program for teachers

കരിയർ ഗൈഡൻസ് പരിശീലന പരിപാടിയിൽ പങ്കെടുത്ത അധ്യാപകർ.

Keywords: Career Guidance, Teacher Training, Kasaragod, Kerala, Education, Higher Secondary, Workshop, Career Planning

#teachertraining #careergGuidance #education #Kerala #Kasargod #workshop #professionaldevelopment

Post a Comment