ക്യാമ്പിൽ ജനറൽ ചെക്കപ്പ്, കണ്ണ്, കിഡ്നി, മൂത്രക്കല്ല്, പല്ല്, ഷുഗർ, പ്രഷർ, രക്ത പരിശോധന എന്നിവ സൗജന്യമായി നടന്നു. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ സി.ഐ. സന്തോഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി പി, പഞ്ചായത്ത് അംഗങ്ങളായ നിർമ്മല അശോകൻ, മൈമൂന അബ്ദുറഹ്മാൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
മൊയ്ദീൻ കുഞ്ഞി, മൊയ്ദീൻ നഫ്സീർ, ആയിഷത്ത് നിർമിഷ, ആയിഷത്ത് റമീസ, മൊയ്ദീൻ ഷഹിൻഷാ എന്നീ സ്പെഷ്യാലിറ്റി ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്ത് സേവനം നൽകി. ഡയ ലൈഫ് ആശുപത്രി, മംഗള ഹോസ്പിറ്റൽ മംഗലാപുരം, ഡെന്റിസ്ട്രീ ഡെൻ്റ്ൽ ക്ലിനിക് (കളനാട്) എന്നീ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റും ആശാ വർക്കർമാരും ക്യാമ്പിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചു.