ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രോജക്റ്റിൻ്റെ ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷ രമ ഗംഗാധരൻ നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് പി സി നസീർ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ കെ ഐ ശ്രീവത്സൻ പ്രോജക്റ്റ് റിപ്പോർട്ട് പ്രകാശനവും പ്രോജക്റ്റ് വിശദീകരണവും നിർവ്വഹിച്ചു.
കൗൺസിലിങ് സൈക്കോളജിസ്റ്റും പ്രോജക്റ്റ് കൺസൾട്ടൻ്റുമായ നസീറ നജീബ് കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാരോഗ്യത്തെ അധികരിച്ച് പഠന ക്ലാസ് നയിച്ചു. ബീനാ വിജയൻ, വന്ദന വിജയൻ എന്നിവർ പ്രസംഗിച്ചു.
പ്രോജക്റ്റ് കോ-ഓർഡിനേറ്റർ കല്ലമ്പലം നജീബ് സ്വാഗതവും ഒ കെ പ്രജീഷ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Manasam Counseling Project was inaugurated at Thekkil Paramba Government U.P. School.