Join Whatsapp Group. Join now!

I-Day Events | സ്വാതന്ത്ര്യദിനം: എസ്‌കെഎസ്എസ്എഫ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. Kasaragod, Kerala, News
കാസർകോട്: (MyKasargodVartha) സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'നമ്മുടെ ഇന്ത്യ' എന്ന പ്രമേയത്തിലുള്ള പരിപാടികളുടെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ജില്ല പ്രസിഡന്റ് സുബൈർ ഖാസിമിയും ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിരയും ആണ് ഇക്കാര്യം അറിയിച്ചത്.
  
Kasaragod, Kerala, News, Independence Day: SKSSF Organizes Various Events.

ആഗസ്റ്റ് 15 ന് ഓരോ യൂണിറ്റ് കമ്മിറ്റിയും തങ്ങളുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് പ്രത്യേക പ്രാർഥന നടത്തുകയും ചെയ്യും. ആഗസ്റ്റ് മാസത്തിന്റെ അവസാനത്തോടെ പ്രസംഗം, പ്രബന്ധ രചന, കൊളാഷ്, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കും.

ഇത് സംബന്ധിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീൻ ദാരിമി പടന്ന ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് സുബൈർ ഖാസിമി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സുഹൈർ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലംപാടി, ജില്ല ട്രഷറർ സഹീദ് അസ്അദി പുഞ്ചാവി, വർക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം, ജില്ല ഭാരവാഹികളായ യൂനുസ് ഫൈസി കാക്കടവ്, ജമാൽ ദാരിമി ആലംപാടി, റാശിദ് ഫൈസി ആമത്തല, അൻവർ തുപ്പക്കൽ, ഇല്യാസ് ഹുദവി ഉറുമി, സൂപ്പി മൗവ്വൽ, ഉസാം പള്ളംകോട്, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ ഹുദവി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Keywords: Kasaragod, Kerala, News, Independence Day: SKSSF Organizes Various Events.

Post a Comment