മുസ്തഫ കോട്ടക്കുന്ന് ഉപഹാരം സമർപ്പിച്ചു. ഷാഫി സുണ്ണംകുളം പൊന്നാടയണിയിച്ചു. 'മാമാന്റെ പെൺപട' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് നോട്ടുമാല അണിയിച്ചു. ഹക്കീം കമ്പാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രോഗ്രാം കോഡിനേറ്റർ ടി.കെ അൻവർ സ്വാഗതം പറഞ്ഞു.
സാന്ത്വനം കോളിയടുക്കം ചെയർമാൻ മുജീബ് കോളിയടുക്കം, മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം അബ്ബാസ് കളത്തൂർ എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ താഹിർ കോട്ടക്കുന്ന്, മിർഷാദ് മേൽപ്പറമ്പ്, ഷറഫുദ്ദീൻ, കബീർ ബന്ധശാല എന്നിവർ സംസാരിച്ചു.
ചടങ്ങിൽ, വിവിധ പരീക്ഷകളിലും കലാ മത്സരങ്ങളിലും മികവ് തെളിയിച്ച കുടുംബത്തിലെ മറ്റ് 15 കുട്ടികളെയും അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ് ടു, ബിടെക് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരും, മദ്രസ പൊതു പരീക്ഷയിൽ മികച്ച മാർക്ക് നേടിയവരും, വിവിധ കലാ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയവരും ഉൾപ്പെടെയുള്ളവർക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി അനുമോദിച്ചു.
ഹജ്ജ് കർമ്മം നിർവഹിച്ച് തിരിച്ചെത്തിയ ഖദീജ കോട്ടക്കുന്ന് മുസ്തഫ ഹാജിയെയും ചടങ്ങിൽ വെച്ച് സ്വീകരണം നൽകി. ഖദീജ മൊഗ്രാൽ, റുഖിയ ഷാഫി, സക്കീന അബ്ബാസ്, ഖൈറുന്നിസ മുസ്തഫ, നിഷ ഷെരീഫ്, സുഹറ അബൂബക്കർ, സുലു സുബൈർ, സുബൈദ അൻവർ, നിഷ മുജീബ്,സഫുവാന മിർഷാദ്,സൗദാ മനാഫ്, സുഹറ ഹനീഫ്, മൈമൂന കബീർ, ഹസീന മജീദ്, റസീന ഷെരീഫ്, റംസി നൗഫൽ , തച്ചി സർഫു, ഇഫ്രത് സുലൈ, റെസി താഹിർ,അനീസ ഷരീഫ്, ആയിഷ റഫീഖ്, ബുഷ്‌റ സിദ്ദീഖ്,തബ്ഷി വാച്ചു, ഷെമി അൻവർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാർഥികൾ കലാപരിപാടികളും അവതരിപ്പിച്ചു. സുറൂറ മുസമ്മിൽ നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, News, He congratulated Hadi Muhammed for his achievement in national level Musabaqa.