മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി 95 ശതമാനം മാർക്ക് സ്വന്തമാക്കി സ്കൂൾ ടോപ്പറായ അംന ആമ്പാത്തിന്, സ്കൂൾ മാനേജ്‌മെന്റിന്റെ സ്വർണമെഡൽ എം.പി.ജോസഫ് സമ്മാനിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എപ്ലസ് നേടിയ വിദ്യാർത്ഥികളെയും മദ്രസ പൊതു പരീക്ഷയിൽ ഏഴ്, പത്ത് ക്ലാസുകളിൽ ടോപ്പേഴ്സിനെയും വിവിധ ക്ലാസുകളിലെ ഗ്രേഡ് ടോപ്പർമാരെയും ചടങ്ങിൽ ആദരിച്ചു.
ഒരു മിനിറ്റ് പന്ത്രണ്ട് സെക്കൻഡ് കൊണ്ട് 35 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ സ്കൂളിലെ യു കെ ജി വിദ്യാർത്ഥി ഇസ് ഹാഖ് സൈഫിന് പ്രത്യേക അനുമോദനം നൽകി. ചടങ്ങിൽ സ്കൂൾ ചെയർമാൻ എ.ബി.അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മുസ്തഫ ഇർഫാനി വെളിമുക്ക് ഉൾപ്പെടെ നിരവധി അധ്യാപകരും മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു. സ്കൂളിലെ ചിത്രകലാ അധ്യാപിക ഷീബ ഈയ്യക്കാട് വരച്ച പെയിൻ്റിങ്ങ് മുഖ്യാതിഥിയായെത്തിയ എം.പി.ജോസഫ് ഐഎഎസിന് സമ്മാനിച്ചു.
Keywords: Kasaragod, Kerala, News, Grand welcome for top winners at Thrikkaripur Al Mujamma School.