19-ാം തീയതി രാവിലെ 10 മണിക്ക് നടക്കുന്ന സർവമത സമ്മേളന ശതാബ്ദി ആഘോഷം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. പി. വി. രാജേന്ദ്രൻ അധ്യക്ഷനാകും. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ പ്രഭാഷണം നടത്തും. 11.30ന് സ്വാമി ആനന്ദതീർഥൻ നിഷേധിയുടെ ആത്മ ശക്തി എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
20-ാം തീയതി രാവിലെ 10 മണിക്ക് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സുനീഷ് പൂജാരിയും കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരും ഭദ്രദീപം കൊളുത്തി ആരംഭിക്കും. 10.30ന് ജില്ലാതല നാടൻപാട്ട്, സാഹിത്യരചന മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ, അംബിക കോളേജ് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും. 3 മണിക്ക് സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സിനിമ നടൻ പി. പി. കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. ഡോ. വത്സൻ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തും.
ജില്ല അഡീഷണൽ എസ്. പി. പി. ബാലകൃഷ്ണൻ, സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കെ.വി. കുമാരൻ, കേരള കാർട്ടൂൺ അക്കാദമിയുടെ വീശിഷ്ടാഗംത്വം ലഭിച്ച കെ. എ. ഗഫൂർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. വി. മധുസൂദനൻ, പോലിസ് മെഡൽ ജേതാവ് കെ.എ.പി. സബ് ഇൻസ്‌പെക്ടർ ബാലകൃഷ്ണൻ കൊക്കാൽ, സിവിൽ സർവീസ് പരീക്ഷ റാങ്ക് നേടിയ രാഹുൽ രാഘവൻ, അന്താരാഷ്ട്ര മാസ്റ്റേഴ്സ് മാരത്തോൺ വെങ്കല മെഡൽ നേടിയ ചന്ദ്രൻ പാക്കം എന്നിവരെ ആദരിക്കും. തുടർന്ന് വിവിധ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.
5 മണിക്ക് ജില്ലാതല കൈകൊട്ടിക്കളി മത്സരത്തോടെ പരിപാടി സമാപിക്കും.
Keywords: Kasaragod, Kerala, News, Celebrations of Sree Narayana Guru Jayanthi and Sarvamata Sammelan Centenary in Palakunnu