എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, ജില്ലയിലെ യൂണിറ്റ് ഭാരവാഹികളെ കൂടുതൽ ഫലപ്രദമാക്കുന്നതിനായി ഒരുക്കിയ ബെൽ പരിപാടി ആദൂരിലും തുപ്പക്കലിലും നടന്നു. ഈ പരിപാടിയിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ഇരുന്നുറോളം നേതാക്കൾ പങ്കെടുത്തു.
ആദൂർ പരിപാടി:
സമസ്ത ജില്ലാ മുശാവറ അംഗം സി എം ബി ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, കാരുണ്യ പ്രവർത്തനങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകി ശാഖാ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് അഭിപ്രായപ്പെട്ടു.
മുള്ളേരിയ മേഖല പ്രസിഡണ്ട് ഹബീബ് ഹാജി പതാക ഉയർത്തി. സെക്രട്ടറി അബു ലബീബ് ഹിമമി അധ്യക്ഷത വഹിച്ചു. ചെർക്കള മേഖല വർക്കിംഗ് സെക്രട്ടറി ഹസീബ് ഹുദവി സ്വാഗതം പറഞ്ഞു. ജില്ലാ വർക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബളിഞ്ചം, സാഹിർ മാവിലാടം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സംഘടന സന്ദേശം നൽകി. ജില്ല സെക്രട്ടറിയേറ്റ് അംഗം ഇല്യാസ് ഹുദവി മുഗു, അബ്ദുൽ ഖാദർ കോപ്പ, നാസർ അസ്ഹരി എന്നിവർ പ്രസംഗിച്ചു.
തുപ്പക്കൽ പരിപാടി:
തുപ്പക്കൽ യു ഷെയ്ഖ് അലി ഹാജി മെമ്മോറിയൽ അൽ ബിർറ് സ്കൂളിൽ നടന്ന പരിപാടിക്ക് അലി തുപ്പക്കൽ പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പാൾ എസ് കെ എസ് എസ് എഫ് കാസറഗോഡ് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി അൻവർ തുപ്പക്കൽ അസംബ്ലിക്ക് നേതൃത്വം നൽകി, എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല പ്രസിഡൻ്റ് ഷബീബ് ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. അജ്മൽ ഫൈസി കോട്ട, അഷ്റഫ് ഫൈസി മലാർ എന്നിവർ ക്ലാസ്സ് അവതരിപ്പിച്ചു. സമാപന സംഗമം മദ്റസ മാനേജ്മെൻറ് അസോസിയേഷൻ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് മാസ്റ്റർ ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. അദ്ദേഹം, എസ് കെ എസ് എസ് എഫ് ചെയ്ത് കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അഭിപ്രായപ്പെട്ടു.
എസ് കെ എസ് എസ് എഫ് മേഖല പ്രസിഡണ്ട് ഷബീബ് ഫൈസി അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് കാസർഗോട് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, സെക്രട്ടറിയേറ്റ് അംഗം ഇല്യാസ് ഹുദവി ഉറുമി എന്നിവർ ആശംസ നേർന്നു. മേഖല ജനറൽ സെക്രട്ടറി സുഹൈൽ റഹ്മാനി ചെറൂണി സ്വാഗതവും ബെൽ കോർഡിനേറ്റർ അജ്മൽ ഫൈസി കോട്ട നന്ദിയും പറഞ്ഞു.
മേഖല ട്രഷറർ ഖലീൽ ആലങ്കോൾ, വർക്കിംഗ് സെക്രട്ടറി യൂസുഫ് നാരംപാടി, വൈസ് പ്രസിഡൻ്റ് ഖാദർ യമാനി, ജോയിൻ്റ് സെക്രട്ടറി അഡ്വ. ഹാരിസ് അന്നടുക്ക, മേഖലയിലെ വിവിധ ശാഖകളിൽ നിന്നെത്തിയ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.