Join Whatsapp Group. Join now!

Tribute | ആലംപാടി ഉസ്താദിന്റെ ആണ്ട് അനുസ്മരണ സമ്മേളനം 30, 31 തീയതികളിൽ

ആലംപാടി ഉസ്താദിന്റെ പതിമൂന്നാം ആണ്ട് അനുസ്മരണം; പഴയ കടപ്പുറം മഖാം പരിസരത്ത്; പ്രമുഖ പണ്ഡിതനെ അനുസ്മരിക്കുന്നു. Alampadi Ustad, Death Anniversary
കാഞ്ഞങ്ങാട്: (MyKasargodVartha) പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന ആലംപാടി ഉസ്താദ് എന്ന എ എം കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ പതിമൂന്നാം ആണ്ട് അനുസ്മരണ സമ്മേളനം വിവിധ പരിപാടികളോടെ 2024 ആഗസ്റ്റ് 30, 31 തീയതികളിൽ പഴയ കടപ്പുറം മഖാം പരിസരത്ത് നടക്കും. മുഹിയുദ്ധീൻ ജമാഅത്ത് കമ്മിറ്റിയും അലമ്പാടി ഉസ്താദിന്റെ ശിഷ്യ കൂട്ടായ്മ മനാറുൽ ഉലൂമും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.


A group of people visiting the maqam of Alampadi Ustad

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായി മതപ്രഭാഷണം, സിയാറത്ത്, മൗലിദ്, ഖത്മുൽ ഖുർആൻ, ശിഷ്യസംഗമം, അനുസ്മരണ സമ്മേളനം, കൂട്ടുപ്രാർത്ഥന, അന്നദാനം തുടങ്ങിയവ നടക്കും.

ആദ്യ ദിവസം:

ഉച്ചയ്ക്ക് 1:30 ന് സ്വാഗത സംഘം ചെയർമാൻ അബ്ദുർറഹ്‌മാൻ ഹാജി ബഹ്റൈൻ പതാക ഉയർത്തുന്നത്തോടെ പരിപാടിക്ക് തുടക്കമാകും.

വൈകിട്ട് 7.15 ന് മഞ്ഞനാടി ഉസ്താദ് മഖാം സിയാറത്ത് നടക്കും. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ നേതൃത്വം നൽകും.

തുടർന്ന് മത പ്രഭാഷണം ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽ ഖാദിർ സഖാഫിയുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷൻ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉത്ഘാടനം ചെയ്യും.

ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ മുഖ്യ പ്രഭാഷണവും മുദരിസ് നൗഫൽ സഖാഫി ആമുഖ പ്രഭാഷണവും നടത്തും.

കാടാച്ചിറ അബ്ദുറഹ്മാൻ മുസ്‌ലിയാർ, വി സി അബ്ദുല്ല സഅദി, ജമാഅത്ത് സെക്രട്ടറി പി എ അമീർ, അബ്ദുൽ ഖാദിർ സഖാഫി ആറങ്ങാടി, സ്വാഗതസംഘം കൺവീനർ സിപി അഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും.

രണ്ടാം ദിവസം:

ഉച്ചയ്ക്ക് ഒരു മണിക്ക് ഉമ്മർ സഖാഫി തലക്കിയുടെ അധ്യക്ഷതയിൽ മനാറുൽ ഉലൂം ശിഷ്യസംഗമം നടക്കും.

അബ്ദുസത്താർ സഖാഫി സാൽമറ ഉദ്ഘാടനവും വൈ എം അബ്ദുറഹ്മാൻ അഹ്സനി പ്രഭാഷണവും നടത്തും.

2.30 ന് നടക്കുന്ന ആലംപാടി ഉസ്താദ് മഖാം സിയാറത്തിന്നും ഖത്മുൽ ഖുർആനിന്നും സയ്യിദ് അബ്ദുർറഹ്‌മാൻ ഇബ്ൻ ശൈഖ്ഷേഖ് തങ്ങൾ നേതൃത്വം നൽകും.

തുടർന്ന് സയ്യിദ് ശൗകത്തലി തങ്ങൾ ബംഗളൂരു നേതൃത്വത്തിൽ മൗലിദ് പാരായണം നടക്കും.

വൈകുന്നേരം 4.30ന് അനുസ്മരണ സമ്മേളനം നടക്കും. മനാറുൽ ഉലൂം പ്രസിഡണ്ട് കുഞ്ഞബ്ദുല്ല ദാരിമിയുടെ അധ്യക്ഷതയിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും.

എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, ബി എസ് അബ്ദുല്ല കുഞ്ഞ് ഫൈസി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

പളളങ്കോട് അബ്ദുൽ ഖാദിർ മദനി, കെ.പി അഹ്‌മദ് സഖാഫി, കെ.പി അബ്ദുർറഹ്‌മാൻ സഖാഫി, അബ്ദുൽ ഖാദിർ സഖാഫി കുന്തൂർ പ്രസംഗിക്കും.

അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, ഇസ്മാഈൽ ഹാജി ബൈത്തടുക്ക, മഹ്‌മൂദ് ഹാജി പഴയകടപ്പുറം,

ഹമീദ് മുസ്‌ലിയാർ ആലംപാടി, ഹസൻ സഖാഫി വെളളാരെ, തൗസീഫ് പി ബി നായന്മാർമൂല തുടങ്ങിയവർ സംബന്ധിക്കും.

കൂട്ടുപ്രാർത്ഥനയ്ക്ക് സയ്യിദ് ജലാലുദ്ധീൻ തങ്ങൾ ആദൂർ നേതൃത്വം വഹിക്കും.

അന്നദാനത്തോടെ പരിപാടി സമാപിക്കും.

Keywords: Alampadi Ustad, Death Anniversary, Commemoration, Sufi, Scholar, Religious Programs, Kerala, India, Muhiyyuddin Jama'ath

#AlampadiUstad #Commemoration #Sufi #Kerala #ReligiousEvent #India











Post a Comment