Join Whatsapp Group. Join now!

Festival | ആദൂർ ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ട് മഹോത്സവം; പ്രാദേശിക കമിറ്റിയായി

കാസർകോട്: (MyKasargodVartha) ജില്ലയിലെ പ്രശസ്തമായ ആദൂർ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട് മഹോത്സവത്തിന്റെ 101 അംഗ പ്രാദേശിക കമ്മിറ്റി രൂപീകരിക്കപ്പെട്ടു. 2025 ജനുവരി 19 മുതൽ 24 വരെയാണ് മഹോത്സവം നടക്കുക.
  
Kasaragod, Kerala, News, Malayalam-News, Adoor Bhagavathi Temple's Perunkaliyattam Festival: Regional Committee Formed.

നെല്ലിക്കുന്ന് ലളിതകലാസദനിൽ നടന്ന യോഗം ഡോ. അനന്തകാമത്ത് ഉദ്ഘാടനം ചെയതു. ചടങ്ങിൽ പ്രമുഖ നേത്ര ചികിത്സ വിദഗ്ധൻ ഡോ. സുരേഷ് ബാബു മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം ആഘോഷ കമ്മിറ്റി ചെയർമാൻ വിപിൻദാസ് റായ് അധ്യക്ഷത വഹിച്ചു.

വിവിധ ക്ഷേത്രങ്ങളിലെ ആചാര്യന്മാർ, വെങ്കക്രമണ ഹൊള്ള, ഡോക്ടർ ശ്രീരാജ്, ജ്യോത്സ്യൻ സി വി പൊതുവാൾ, ജന്നൻ ജയ്ശാല്‍ എന്നിവർ സംബന്ധിച്ചു.

കൗൺസിലർമാരായ വീണ അരുൺകുമാർ, ഉമ എം, ശ്രീലത ടീച്ചർ, മല്ലിക പ്രഭാകരൻ, എന്നിവരും ഉപ്പേന്ദ്രൻ കോട്ടക്കണ്ണി, ഗുരുപ്രസാദ് പ്രഭു, ഉമേഷ് കാവുഗോളി കടപ്പുറം, കമലാസൻ കെ എൻ, മഹേഷ്, രാമകൃഷ്ണൻ, അരവിന്ദാക്ഷൻ ശ്രീനാരായണ പൂജാരി, ഐത്തപ്പ ഉളിയത്തടുക്ക, ദാമോദരൻ കാവുഗോളി, മാധവൻ ഭണ്ഡാര വീട്, ദാമോദരൻ എരിയാൽ കോട്ട, ലോകേഷൻ എരിയാൽ കോട്ട എന്നിവർ ആശംസ അറിയിച്ചു.

പ്രമുഖ വ്യക്തികൾ പങ്കെടുത്ത യോഗത്തിൽ കാസർകോട് പ്രാദേശിക കമ്മിറ്റിയുടെ അധ്യക്ഷനായി വെങ്കക്രമണ ഹൊള്ളയെ തിരഞ്ഞെടുത്തു. ഉപാധ്യക്ഷന്മാരായി ഉപ്പേന്ദ്രൻ കോട്ടക്കണ്ണിയും, കമലാക്ഷൻ കെ എൻ-യും, സെക്രട്ടറിയായി പത്മനാഭൻ ജിയെയും, ജോയിന്റ് സെക്രട്ടറിമാരായി ഗുരുപ്രസാദ് പ്രഭു, നാഗേഷ് കെ രവി, കേസരി എന്നിവരെയും ട്രഷററായി പുരുഷോത്തമൻ കെ യെയും തിരഞ്ഞെടുത്തു. പ്രാദേശിക കമ്മിറ്റി സെക്രട്ടറിയായ പത്മനാഭൻ ജി നന്ദി പ്രകാശിപ്പിച്ചു

പെരുങ്കളിയാട്ടം കേരളത്തിലെ പ്രശസ്തമായ ഒരു കലാരൂപമാണ്. ആദൂർ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം അതിന്റെ പാരമ്പര്യവും വൈവിധ്യവും കൊണ്ട് പ്രശസ്തമാണ്. ഈ വർഷത്തെ മഹോത്സവത്തിൽ കലാകാരന്മാർ, ഭക്തജനങ്ങൾ എന്നിവർ ഒരുമിച്ച് ആഘോഷിക്കും.

കാസർകോട് ജില്ലയിൽ ഈ മഹോത്സവം വളരെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. ഈ മഹോത്സവം വഴി സാംസ്കാരിക പൈതൃകം സംരക്ഷിക്കപ്പെടുകയും പുതിയ തലമുറയിലേക്ക് പകർന്നു നൽകുകയും ചെയ്യുന്നു.

Keywords: Kasaragod, Kerala, News, Malayalam-News, Adoor Bhagavathi Temple's Perunkaliyattam Festival: Regional Committee Formed.

Post a Comment