Join Whatsapp Group. Join now!

Procession | എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവ്: വര്‍ണ വിസ്മയമൊരുക്കി വിളംബര ഘോഷയാത്ര

ദഫിന്റെയും സ്കൗട്ടിന്റെയും അകമ്പടി, SSF, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
പൈവളികെ: (MyKasargodVartha) ഓഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വിളംബര ഘോഷയാത്ര വര്‍ണാഭമായി. ദഫിന്റെയും സ്കൗട്ടിന്റെയും അകമ്പടിയോട് കൂടി നടന്ന ഘോഷയാത്ര ബായിക്കട്ടയില്‍ നിന്നാരംഭിച്ച് പൈവളികയില്‍ അവസാനിച്ചു. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ദഫ് പ്രദര്‍ശനവും ഘോഷയാത്രയുടെ ആകര്‍ഷണീയമായ വിഭവമായി മാറി.
  
News, Kasaragod, Kerala, SSF Kasaragod District Sahityotsav: Held proclamation procession.

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് പ്രവര്‍ത്തകര്‍ ഘോഷയാത്രയില്‍ അണിനിരന്നു. സ്വാഗത സംഘ ഭാരവാഹികളായ കെ എം മുഹമ്മദ് ഹാജി, സിദ്ദീഖ് സഖാഫി ബായാര്‍, ഹമീദ് സഖാഫി കയ്യാര്‍, മുസ്തഫ മുസ്ലിയാര്‍ കായര്‍ക്കട്ടെ, സിദ്ദീഖ് ലത്തീഫി ചിപ്പാര്‍, യൂസഫ് സഖാഫി കന്യാല, സയ്യിദ് യാസീന്‍ ഉബൈദുള്ള സഅദി, ഷാഫി സഅദി ഷിരിയ, റഷീദ് അമാനി, ഷരീഫ് മുസ്ലിയാര്‍, മൂസ സഖാഫി പൈവളികെ, ഫാറൂഖ് കുബണൂര്‍, സ്വാദിഖ് ആവളം, സൈനുദ്ദീന്‍ സുബ്ബയ്ക്കട്ട, ഷഫീഖ് സഖാഫി, നാസര്‍ ബേക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഘോഷയാത്രയ്ക്ക് ശേഷം പൈവളികയില്‍ നടന്ന സംഗമത്തില്‍ എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, എസ് എസ് എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി മന്‍ഷാദ് അഹ്സനി, സിദ്ധീഖ് സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സാഹിത്യോത്സവിനോടനുബന്ധിച്ച് സാംസ്ക്കാരിക സംഗമങ്ങള്‍, ചര്‍ച്ചകള്‍, പുസ്കോത്സവങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് പൈവളികയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

Keywords: News, Kasaragod, Kerala, SSF Kasaragod District Sahityotsav: Held proclamation procession.

Post a Comment