Join Whatsapp Group. Join now!

Obituary | അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രശസ്‌ത ഗ്രാഫിക് ഡിസൈനർ ഗമാൽ റിയാസ് നിര്യാതനായി

പ്രമുഖ കാർടൂണിസ്റ്റ് കെ എ ഗഫൂർ പിതാവാണ്, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ഉദുമ: (MyKasargodVartha) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രശസ്‌ത ഗ്രാഫിക് ഡിസൈനർ മുല്ലച്ചേരിയിലെ ഗമാൽ റിയാസ് (53) നിര്യാതനായി. ചെർക്കളം പൊടിപ്പളളം ബിലാൽ മസ്ജിദിന് സമീപം ബംബ്രാണി നഗറിലാണ് താമസം.
  
News, Kasaragod, Kerala, Renowned graphic designer Gamal Riyas passed away.

പ്രമുഖ കാർടൂണിസ്റ്റും ഉദുമ ഗവ. ഹയർ സെകൻഡറി സ്കൂളിലെ മുൻ ചിത്രകലാ അധ്യാപകനുമായിരുന്ന കെ എ ഗഫൂർ - മൈമൂന ദമ്പതികളുടെ മകനാണ്. ചിത്രകാരനും കാർടൂണിസ്റ്റുമായ റിയാസ് ശാർജയിൽ ഗൾഫ് ടുഡേ പത്രത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്നു.
 
News, Kasaragod, Kerala, Renowned graphic designer Gamal Riyas passed away.

പിന്നീട് ദീർഘകാലമായി നാട്ടിൽ തന്നെ വിവിധ കംപനികൾക്ക് വേണ്ടി ഫ്രീലാൻസർ ഗ്രാഫിക് ഡിസൈനറായി പ്രവർത്തിച്ച് വരികയായിരുന്നു. പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ ഉൾപ്പെടെ ഡിസൈൻ ചെയ്തിരുന്നു. കാസർകോട് വാർത്തയുടെ സഹകാരി കൂടിയാണ്. ഭാര്യ: ശഹനാസ്. മകൾ: നേഹ ഗമാൽ. സഹോദരി: ആഇശത് ശാലിന.
 
News, Kasaragod, Kerala, Renowned graphic designer Gamal Riyas passed away.

Keywords: News, Kasaragod, Kerala, Renowned graphic designer Gamal Riyas passed away.

Post a Comment