● ദേളിയിലെ ഭാര്യവീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മരണം സംഭവിച്ചു ● പ്രമുഖ വ്യാപാരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി വ്യാപാരി സമൂഹം
കാസർകോട്: (MyKasargodVartha) നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എ കെ ബ്രദേഴ്സിന്റെ പാർട്ണർ അട്ക്കത്ത്ബയലിലെ എ കെ സുൽഫിഖർ (51) നിര്യാതനായി.
ദേളിയിലെ ഭാര്യവീട്ടിലായിരുന്ന സുൽഫിഖറിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ എ കെ ഹമീദ് - മർയം ബീവി (പാർക്കർ) ദമ്പതികളുടെ മകനാണ് സുൽഫിഖർ. ഹാജി അബ്ദുല്ല ഹുസൈൻ കടവത്തിൻ്റെ മകൾ റഹ്‌മത്ത്ബീവിയാണ് ഭാര്യ. അമാൻ, അർമാൻ, അമീൻ എന്നിവർ മക്കളാണ്. ഷംസീർ ബാനു, ഷഹനാസ് എന്നിവർ സഹോദരങ്ങളാണ്. സുൽഫിഖറിന്റെ നിര്യാണത്തിൽ വ്യാപാരി സമൂഹം അനുശോചനം രേഖപ്പെടുത്തി.
കൂടുതൽ പ്രാദേശിക വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: A K Zulfiqar (51), a resident of Adkathbail and partner at A K Brothers in Kasaragod, passed away following severe chest pain.
#KasaragodNews #KeralaNews #Obituary #KasaragodMerchant #AKBrothers
