പ്രസിഡന്റും, കുട്ടികളുടെ ചികിത്സ വിദഗ്ധനുമായ ഡോ. ബി നാരായണ നായിക് നരേന്ദ്ര മോദി യുഗ പുരുഷ് സ്‌കൂളിൽ ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ. ഹരി കൃഷ്ണൻ നമ്പ്യാർ, ഡോ. ശ്രീധർ റാവു എന്നിവർ ദന്തരോഗങ്ങളും, ഡോ. നാരായണ നായിക് ശാരീരിക പരിശോധനയും നടത്തി.
ചടങ്ങിൽ ഡോ. രേഖ റൈ, ഡിസ്ട്രിക്ട് മീറ്റിംഗ് ചെയർമാൻ എം. ടി ദിനേശ്, റോട്ടറി മീഡിയ ചെയർമാൻ ആർ പ്രശാന്ത് കുമാർ, ആൻ ഫോറം പ്രസിഡന്റ് ബിന്ദു, വിശ്വജിത്, ഡോ. സുരേഷ് ബാബു, ആര്യ, മധുശ്രീ കാമത്ത് തുടങ്ങിയവർ സംബന്ധിച്ചു.
പരിസ്ഥിതി സംരക്ഷണം
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ പീഡിയാട്രിക് അസോസിയേഷൻ, ഡി എച്ച് ഇ ഹിത് ഹെൽത്ത് ക്ലബ് ഉളിയത്തടുക്ക എന്നിവരുടെ സഹകരണത്തോടെ കാസർകോട് റോട്ടറി ക്ലബ് 'ജീവൻ ദൈവത്തിന്റെ വരദാനം' എന്ന പ്രമേയത്തിൽ പരിപാടി സംഘടിപ്പിച്ചു. ഹൃദയ സംബന്ധമായ അടിയന്തര ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ജീവൻ രക്ഷപ്പെടുത്തുന്നതിനുള്ള വിവിധ തരത്തിലുള്ള പരിശീലനവും നൽകി.
പ്രസിഡന്റ് ഡോ. ബി നാരായണ നായിക് ഉദ്ഘാടനം ചെയ്തു. റോട്ടറി മീഡിയ ചെയർമാൻ ആർ. പ്രശാന്ത് കുമാർ സ്വാഗതം പറഞ്ഞു. ലതീഷ് കുമാർ, സതീഷ് ഗുരുക്കൾ സംസാരിച്ചു. ഹെൽത്ത് ക്ലബ്ബിലെ 35 അംഗങ്ങൾക്ക് ഡോ. ബി നാരായണ നായിക് വിദഗ്ധ പരീശീലനം നൽകി. പരിസ്ഥിതി സംരക്ഷണത്തിനായി മരത്തൈ നട്ടു കൊണ്ട് 'പരിസ്ഥിതിക്ക് ഒരു സഹായം' എന്ന പരിപാടിയും ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ക്ലബ് ട്രെയിനർ കീർത്തൻ നന്ദി പറഞ്ഞു.