തനത് ശൈലിയിൽ വെളുത്ത ജുബ്ബയും ധരിച്ച് സൈക്കിളുമുന്തി സ്‌കൂളിലേക്ക് കടന്നുവന്ന ബഷീറിനെ കണ്ട് തങ്ങളുടെ പ്രിയപ്പെട്ട മാഷാണെന്ന് തിരിച്ചറിയാൻപോലുമാകാതെ കുട്ടികൾ ആർപ്പുവിളികളോടെ വരവേറ്റു. കൃതികളെക്കുറിച്ചും കഥയെഴുതാനുണ്ടായ സാഹചര്യങ്ങളും ജീവിതത്തിലെ മഹത്തായ അനുഭവങ്ങളും സ്വതസിദ്ധമായ നർമബോധത്തോടെ ബഷീർ കുട്ടികളുമായി പങ്കുവച്ചു.
തുടർന്ന് തന്റെ കൃതികളിലെ കഥാപാത്രങ്ങളെ ഓരോരുത്തരെയായി പരിചയപ്പെടുത്തി. മജീദും സുഹ്റയും പാത്തുമ്മയും ഒറ്റക്കണ്ണൻ പോക്കറും സാറാമ്മയും മണ്ടൻ മുത്തപ്പയും പൊൻകുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞും ആനവരാരി രാമൻനായരുമെല്ലാം അതേ വേഷത്തിലെത്തി സംസാരിച്ചപ്പോൾ എന്നും കാണുന്ന കൂട്ടുകാരും മാഷുമാണെന്ന് തിരിച്ചറിയാൻപോലും കഴിയാതെ കുട്ടികളിൽ അതിശയോക്തി നിറഞ്ഞു.
കുട്ടികളായ കെ അനിക, യു എസ് കാർത്തികേയൻ, എൻ കൗശിക്, എച്ച് തൃഷ്‌ണ, അൻവിത് രാജ്, എസ് വിനീഷ്, ബി സജിൻ ജയ, കാശിനാഥ്, ഇഷ കെ ലൈജു എന്നിവരാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്. കെപിഎസിയുടെയും സംഘചേതനയുടെയും നാടകവേദികളിൽ അഭിനേതാക്കളെ അണിയിച്ചൊരുക്കിയ കണ്ണപുരം ചുണ്ടവയലിലെ ഒ മോഹനനാണ് ബഷീറിനെയും കഥാപാത്രങ്ങളെയും ഒരുക്കിയത്.
Keywords: News, Kasaragod, Kerala, Death anniversary of Vaikom Muhammad Basheer observed.