Join Whatsapp Group. Join now!

Condolence | കെ അബ്ദുല്ലക്കുഞ്ഞിയിലൂടെ നഷ്ടമായത് കർമനിരതനായ സമുദായ സേവകനെയെന്ന് അനുശോചന യോഗം

എൻഎ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു, Condolence, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ആലംപാടി: (MyKasargodVartha) അകാലത്തിലത്തിൽ വിട്ടുപിരിഞ്ഞ നൂറുൽ ഇസ്ലാം യതീംഖാന വൈസ് പ്രസിഡൻറും, ആലംപാടി ജുമാമസ്ജിദ് പ്രസിഡൻറുമായ കെ അബ്ദുല്ലക്കുഞ്ഞി ഹാജി ഊർജ്വസലനായ സമുദായ സേവകനായിരുന്നുവെന്ന് ആലംപാടി നൂറുൽ ഇസ്ലാം യതീംഖാന കമ്മിറ്റി അനുശോചന യോഗം അഭിപ്രായപ്പെട്ടു.
  
News, Kasaragod, Kerala, K Abdullahkunji condolence meeting held.

വിശ്രമമില്ലാത്ത പൊതുപ്രവർത്തനം, വിഷയങ്ങളിൽ ഇടപെട്ടാൽ നല്ല രീതിയിൽ ഭംഗിയായി തീർപ്പ് കൽപ്പിക്കുന്ന വ്യക്തിത്വം, പ്രായത്തെ വകവെക്കാതെയുള്ള കർമനിരത എന്നിവ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നുവെന്നും യോഗം കൂട്ടിച്ചേർത്തു. നൂറുൽ ഇസ്ലാം യതീംഖാന കമ്മിറ്റി പ്രസിഡന്റ് എൻഎ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി കെ സി അബ്ദുൽ റഹ്‌മാൻ, ട്രഷറർ ഗോവ അബ്ദുല്ല ഹാജി, മനേജർ സാദിഖ് മുബാറക്, സെക്രട്ടറി അമീർ ഖാസി, ഖാദർ അറഫ സംസാരിച്ചു. കെഎസ് മഹമൂദ് ഹാജി, മിഹ്റാജ് അബ്ദുൽഖാദർ ഹാജി, അബു മുബാറക്, ഫഖ്റുദ്ദീൻ പിബി, അബ്ദുല്ല പിഎം, മമ്മൂട്ടി ചെറിയാലംപാടി, റിയാസ് ടി എ, അലി മൗലവി സംബന്ധിച്ചു. ഉമർ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
  
K Abdullahkunji

Keywords: News, Kasaragod, Kerala, K Abdullahkunji condolence meeting held.

Post a Comment