Join Whatsapp Group. Join now!

Obituary | ഖത്വര്‍ കെഎംസിസി മുന്‍ ജില്ലാ പ്രസിഡന്റ് ഇ ടി അബ്ദുല്‍ കരീം നിര്യാതനായി

അസുഖത്തെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News, Died, Funeral, Treatment
കാസര്‍കോട്: (MyKasargodVartha) ഖത്വര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമിറ്റിയുടെ മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനും എംഎസ്എഫ് കാസര്‍കോട് താലൂക് പ്രസിഡന്റുമായിരുന്ന തളങ്കര പതിക്കുന്നിലെ ഇ ടി അബ്ദുല്‍ കരീം (67) നിര്യാതനായി.


ഇപ്പോള്‍ ഫോര്‍ട്‌റോഡിലാണ് താമസം. പരേതരായ ടി ഇബ്രാഹിമിന്റെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. അസുഖത്തെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

ഒരു കാലത്ത് ഖത്വറിലെ സാമൂഹ്യ - സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്നിരുന്ന കരീം ഖത്വര്‍ കാസര്‍കോടിയന്‍ കൂട്ടായ്മയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു. ഭാര്യ: സാബിറ ചൂരി, മക്കള്‍ ശഹല (ദുബൈ), ശഹന (ഖത്വര്‍), ശബ്‌ന. മരുമക്കള്‍: ശംസീര്‍ ദേര്‍ളക്കട്ടെ (ദുബൈ). ഖാലിദ് കശ്മീര്‍ (ഖത്വര്‍). സഹോദരങ്ങള്‍: ഇ ടി അഹ് മദ്. ഇ ടി അബ്ദുല്ല.

ഖബറടക്കം ഇശാഅ് നിസ്കാരത്തിന് ശേഷം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kasaragod, Obituary, Kasaragod-News, Died, Funeral, Family, KMCC, Treatment, Disease, Hospital, Ernakulam, Mosque, Former district president of Qatar KMCC ET Abdul Kareem passed away.

Post a Comment