പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രഥമ യോഗം കാസർകോട് ഹോട്ടൽ സിറ്റി ടവറിൽ ചെയർമാൻ നാസർ ചെർക്കളത്തിൻ്റെ അധ്യക്ഷതയിൽ ചേർന്നു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ എ.എം കടവത്ത് ഉദ്ഘാടനം ചെയ്തു. ജൂൺ 15 ന് റൈറ്റ് ടു ഇൻഫർമേഷൻ വിഷയത്തിൽ സെമിനാർ നടത്തുവാനും ജില്ലയിൽ ഏറ്റവും മികച്ച മാർക്ക് വാങ്ങിയ കുട്ടിക്ക് അനുമോദനം നൽകുവാനും തീരുമാനിച്ചു.
ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സമൂഹത്തിന് ഗുണകരമാകുന്ന ഇടപെടലുകൾക്കും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനുള്ള പദ്ധതികൾക്കും പ്രാമുഖ്യം നൽകി പ്രവർത്തിക്കേണ്ടുന്ന മേഖലയെ കുറിച്ച് ചർച്ച ചെയ്തു. ജനറൽ സെക്രട്ടറി സെഡ് എ മൊഗ്രാൽ സ്വാഗതം പറഞ്ഞു. ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പിരിക്കെ പ്രാർത്ഥന നടത്തി.
വർക്കിംഗ് ചെയർമാൻ അമീർ പള്ളിയാൻ ആശയ വിശദീകരണം നടത്തി. എം. അബ്ദുല്ല മുഗു, ബി. അഷ്റഫ്, മുംതാസ് സമീറ മഞ്ചേശ്വരം, എ. അബൂബക്കർ ബേവിഞ്ച, അബ്ദുൽ മജീദ് കെ.എ. മഞ്ചേശ്വരം, സി.എം. മൊയ്തു മൗലവി, മുഹമ്മദ് യാസർ വാഫി, നൗഫൽ തളങ്കര, വി. വേണുഗോപാലൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കരീം ചൗക്കി നന്ദി പറഞ്ഞു.
Keywords: News, Kasargod, Kasaragod-News, Kerala, Cherkalam Abdulla Foundation to strengthen its activities in fields of education and health.