Join Whatsapp Group. Join now!

Office | തളങ്കര പാലിയേറ്റീവ് കെയര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം നിർവഹിച്ചു, Thalangara, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
തളങ്കര: (MyKasargodVartha) സാന്ത്വന പരിപാലന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളുമായി നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന തളങ്കര പാലിയേറ്റീവ് കെയറിന്റെ (TPC) ഓഫീസ് തെരുവത്ത് ഉബൈദ് റോഡിലെ തെരുവത്ത് ബില്‍ഡിംഗില്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ടി.പി.സി ചെയര്‍മാന്‍ ലുക്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു. സഈദ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ ടി.എ ഷാഫി ടി.പി.സിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
  
News, Kasargod, Kasaragod-News, Kerala, Thalangara Palliative Care Office inaugurated.

നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, വാര്‍ഡ് കൗണ്‍സിലര്‍ ആഫില ബഷീര്‍, കെ.എം ഹനീഫ്, ടി.പി.സി വൈസ് ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത്, കെ.എം അബ്ദുല്‍ റഹ്മാന്‍, ടി.ഇ മുക്താര്‍, അസ്ലം പടിഞ്ഞാര്‍, ഉസ്മാന്‍ ഹാജി തെരുവത്ത്, ടി.പി.സി ജോ. സെക്രട്ടറി നാസര്‍ പട്ടേല്‍, കോഡിനേറ്റര്‍ മമ്മി ബാങ്കോട്, അസി. കോഡിനേറ്റര്‍ എം. കുഞ്ഞിമൊയ്തീന്‍, സി.പി ശംസുദ്ദീന്‍ സംസാരിച്ചു. ജോയിന്റ് കണ്‍വീനര്‍ എന്‍.കെ അമാനുല്ല നന്ദി പറഞ്ഞു.

Keywords: News, Kasargod, Kasaragod-News, Kerala, Thalangara Palliative Care Office inaugurated.

Post a Comment