സീനിയര്‍ വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി കുറാ പ്രാര്‍ത്ഥന നടത്തി. സമന്വയ വിദ്യാഭ്യാസം എന്ന ആശയത്തിന് തുടക്കം കുറിച്ച ജാമിഅ സഅദിയ്യ വിദ്യാഭ്യാസ സമുച്ചയത്തിന്റെ കീഴില്‍ മുപ്പതില്‍ പരം സ്ഥാപനങ്ങളിലായി 8000 ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിച്ചു വരുന്നു. ശരീഅത്ത് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ 532 പണ്ഡിതന്മാര്‍ക്ക് സമ്മേളനത്തില്‍ സനദ് നല്‍കും.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അക്കാദമിക്കല്‍ റിപ്പോര്‍ട്ടും അബ്ദുല്‍ റഹ്‌മാന്‍ കല്ലായി വരവ് ചെലവ് കണക്ക്, അബ്ദുല്‍ കരീം സഅദി ഏണിയാടി പബ്ലിക് വര്‍ക്ക്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സമ്മേളന പദ്ധതിയും അവതരിപ്പിച്ചു. കല്ലട്ര മാഹിന്‍ ഹാജി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍ പരിയാരം, സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍, സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി,ശാഫി ഹാജി കീഴൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അലിക്കുഞ്ഞി ദാരിമി തളിപ്പറമ്പ്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്ല കുട്ടി ബാഖവി കണ്ണൂര്‍, ജലീല്‍ സഖാഫി മാവിലാടം സംബന്ധിച്ചു.
കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നന്ദിയും പറഞ്ഞു.
Keywords: Conference, Malayalam News, Kasaragod, Deli, Saadiyya of Jamia Saadiyya Arabiyya, Inauguration, Collage, Report, Sa-Adiyya, Sa-adiyya 55th Annual Conference on November 22nd to 24th.