Join Whatsapp Group. Join now!

Memories | സാദിഖലി: ഇനിയില്ല ആ ചെറുപുഞ്ചിരി

ജനമനസ് കവർന്ന വ്യക്തിത്വം, Eid ul fitr, Celebration, Ramadan,
അനുസ്മരണം

/ ഷംസുദ്ദീൻ കോളിയടുക്കം

(MyKasargodVartha) തന്റെ സേവന പ്രവർത്തനത്തിലൂടെ കോളിയടുക്കത്തെയും സമീപ പ്രദേശത്തെയും ഏറെ പേരുടെയും മനസ്സിൽ ഇടം പിടിക്കാൻ സാധിച്ച സാദിഖലിയുടെ വിയോഗം അറിഞ്ഞത് മുതൽ വിങ്ങുകയാണ് ഒരു നാട്. സാദിഖലിയുടെ മരണം കോളിയടുക്കത്തുക്കാർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഏതെങ്കിലും ആവശ്യവുമായി സാദിഖലിയുടെ അടുത്ത് വന്നവരാണ് കോളിയടുക്കത്തുള്ളവരിൽ ഏറെയും. ഏതൊരു കാര്യവും ചെറുപുഞ്ചിരിലൂടെ നേരിടുന്ന സാദിഖലിയെ എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു.
    
Article, Editor’s-Choice, Memories, Sadiq Ali, Memories of Sadiq Ali.

1993 നവംബർ 25ന് വില്ലേജ്‌മാൻ തസ്‌തികയിൽ പ്രവേശിച്ച ഇദ്ദേഹം 27 വർഷവും ചെങ്കള വില്ലേജിലാണ് ജോലി ചെയ്ത‌ത്‌. കുറച്ചു കാലം തെക്കിൽ, പാടി വില്ലേജുകളിൽ റവന്യൂ റിക്കവറി വിഭാഗത്തിലും, ദേശീയപാത സ്ഥലമെടുപ്പ് ഓഫീസിലും പ്രവർത്തിച്ചിരുന്നു. സർക്കാർ ഓഫീസ് ജോലി ഒരു ഓഫീസ് ജോലി മാത്രമല്ല അതും തന്റെ ജന സേവനമാണെന്നാണ് അദ്ദേഹം കരുതിയിരുന്നത്. അതുകൊണ്ടുതന്നെ ഓഫീസ് സമയത്തിനേക്കാളും കൂടുതൽ അവിടെ പ്രവർത്തിക്കുമായിരുന്നു.

കോളിയടുക്കത്തെയും ചെങ്കളയിലെയും മുഴുവൻ സ്ഥലത്തിന്റെ സ്കെച്ചും മനസ്സിൽ സൂക്ഷിച്ചിരുന്ന അപൂർവ്വം ഓഫീസറിൽ ഒരാളായിരുന്നു സാദിഖലി. 27 വർഷം ജോലി ചെയ്ത സാദിഖലി ചെങ്കള സ്പെഷ്യൽ വില്ലേജ് ഓഫീസറായാണ് വിരമിച്ചത്. കോളിയടുക്കം മുബാറക്ക് ജുമാ മസ്ജിദിലും മൂടംബയൽ ജുമാ മസ്ജിദിലും സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

1993 ൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റായിരിക്കെ സർക്കാർ ജോലിയിൽ പ്രവേശിച്ച സാദിഖലി എൻജിഒ അസോസിയേഷൻ ബ്രാഞ്ച്, ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചിരുന്നു.
കെ എസ്‌ യു വിലൂടെ പ്രവർത്തനം തുടങ്ങിയ സാദിഖലി മരണം വരെയും കോൺഗ്രസിന്റെ സജീവ മുന്നണി പോരാളി തന്നെയായിരുന്നു. ഇക്കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ കോളിയടുക്കം ബൂത്ത് ചെയർമാനായും യുഡിഎഫിന്റെ സജീവ പ്രവർത്തകനായി പ്രവർത്തിക്കുകയുണ്ടായി.

കോളിയടുക്കത്ത് ഇപ്രാവശ്യത്തെ ഇലക്ഷൻ വളരെ ശാസ്ത്രീയമായി കൊണ്ടുപോകുന്നതിന് മുഖ്യ പങ്കുവെച്ച സാദിഖലി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കാസർകോട് യുഡിഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയത്തിനായി എം എം ഹസ്സൻ നയിച്ച മെഗാ കുടുംബ സംഗമം കോളിയടുക്കത്ത് സംഘടിപ്പിച്ചത് സാദിഖലിയുടെ വീട്ടിൽ വെച്ചാണ്. ഇക്കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ വളരെ ശാസ്ത്രീയമായി സാദിഖലി പ്രവർത്തിച്ചത് ഇത്രയും പെട്ടെന്ന് മടങ്ങാനായിരുന്നോ എന്നാണ് ഇലക്ഷനിൽ കൂടെ പ്രവർത്തിച്ചവർ മുഖത്തോടുമുഖം നോക്കി ചോദിക്കുന്നത്.
    
Article, Editor’s-Choice, Memories, Sadiq Ali, Memories of Sadiq Ali.

സാദിഖലി സൗഹൃദ ബന്ധത്തിന് ഏറെ പ്രധാന്യം നൽകിയ വ്യക്തിയായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി കോളിയടുക്കം മീത്തൽ ബസ്റ്റാൻഡിൽ എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഒന്നിച്ചിരുന്നു സംസാരിക്കുന്നത് കാണാമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സാദിഖലി കുടുംബ സുഹൃത്താണ്, ഇപ്രാവശ്യം ഞാൻ ദുബായിലെക്ക് വരുന്ന തലേദിവസം സാദിഖലിയുടെ വീട്ടിൽ പോയിരുന്നു എന്റെ ഒരു സ്ഥലത്തിന്റെ സ്കെച്ച് വാങ്ങാനും യാത്ര പറയുക എന്ന ലക്ഷ്യവുമായിരുന്നു. അവിടുന്ന് ഒന്നിച്ചിരുന്ന് ചായ കുടിച്ച് ഒരുപാട് നേരം വർത്തമാനം പറഞ്ഞിരുന്നു. സാമൂഹ്യപരമായതും രാഷ്ട്രീയപരമായ ഒരുപാട് ലക്ഷ്യങ്ങളാണ് ആ സംസാരങ്ങളിൽ കൂടുതലുമുണ്ടായത്. പക്ഷെ നിനച്ചിരിക്കാത്ത നേരത്ത് എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും ഇവിടെ ഇറക്കിവച്ച് പ്രിയ മകളുടെ കല്യാണ പോലും ബാക്കിവച്ചാണ് റബ്ബിലേക്ക് യാത്രയായത് .

സാദിഖലിയെ അവസാനമായ് ഒരു നോക്ക് കാണാൻ തടിച്ചുകൂടിയ ജനങ്ങളെയും ജനാസ നമസ്കാരത്തിലും അനുശോചന യോഗത്തിലും പങ്കെടുത്തവരെയും കണ്ടപ്പോൾ തന്നെ മനസ്സിലാക്കാം സാദിഖലി ഒരു നാടിന്റെ ആരെല്ലാമായിരുന്നു എന്ന്. സാദിഖലിയുടെ വിയോഗം കോളിയടുക്കത്തിന് തീരാനഷ്ടമാണ്.
ഈ വേർപാട് കുടുബത്തിനും നാടിനും സഹിക്കാവുന്നതിലും അപ്പുറമാണ്.

Keywords: Article, Editor’s-Choice, Memories, Sadiq Ali, Memories of Sadiq Ali.

Post a Comment