Join Whatsapp Group. Join now!

Honoured| പൊതുപ്രവർത്തകൻ എംഎ മൂസയ്ക്ക് മൊഗ്രാൽ ഗാന്ധിനഗർ ശ്രീ കോഡ്ദബ്ബു ശ്രീ കോവിൽ ദൈവസ്ഥാനത്ത് ആദരവ്

അംഗീകാരം പ്രവർത്തന മികവിന് Mogral, Malyalam News, കാസറഗോഡ് വാർത്തകൾ
മൊഗ്രാൽ: (MyKasaragodVartha) പ്രവർത്തന മികവും, സംഘടനാ പ്രാവീണ്യവും കൊണ്ട് പൊതുപ്രവർത്തനം ലഹരിയാക്കി മാറ്റി പ്രവർത്തനമേഖലയിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന ദേശീയ വേദി പ്രവർത്തകൻ എംഎ മൂസ മൊഗ്രാലിനെ മൊഗ്രാൽ ഗാന്ധിനഗർ ശ്രീ കോഡ്ദബ്ബു ശ്രീ കോവിൽ ദൈവസ്ഥാന പരിപാലന കമ്മിറ്റി ആദരിച്ചു.


ശ്രീ കോവിൽ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ സീനിയർ അംഗം ജനാർധന മംഗലാപുരം എംഎ മൂസയെ ഷാൾ അണിയിച്ചു. ചടങ്ങിൽ ജിദാനന്ദ, സുരേഷ, ശൈലേഷ്, ലക്ഷ്മണ, ഗംഗാധര, രമേശ്, ദിനേശ്, ഗംഗാധര എംപി എന്നിവർ സംബന്ധിച്ചു. ആദരവിന് എംഎ മൂസ നന്ദി പ്രകാശിപ്പിച്ചു.

Keywords: News, Kerala, Kasaragod, Mogral, Honoured, Kovil, Committee, Malayalam News, MA Moosa, MA Moosa honoured at Kovil.

Post a Comment