Join Whatsapp Group. Join now!

Book Release | കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ 'ഒരു പ്രവാസിയുടെ മണൽ രേഖകൾ' വ്യാഴാഴ്ച പ്രകാശനം ചെയ്യും

പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിലാണ് പരിപാടി, Book Release, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസർകോട്: (MyKasargodVartha) കുട്ടിയാനം മുഹമ്മദ് കുഞ്ഞി രചിച്ച ഒരു പ്രവാസിയുടെ മണൽ രേഖകൾ എന്ന പ്രവാസ അനുഭവങ്ങളുടെ പുസ്തകം, വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 3.30 മണിക്ക് പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ വെച്ചു പ്രകാശനം ചെയ്യും. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിന് നൽകി പ്രശസ്ത കവി സി എം വിനയചന്ദ്രൻ ആണ് പ്രകാശനം നിർവഹിക്കുന്നത്.
  
News, Kasargod, Kerala, Book Release, Kuttiyanam Mohammed, Kuttiyanam Mohammed Kunhi's new book will be released on May 23.

സംസ്കൃതി കാസർകോട്, പു.ക.സ. ഏരിയ കമ്മിറ്റി സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ എ എസ് മുഹമ്മദ്‌കുഞ്ഞി സ്വാഗതം പറയും. ബാലകൃഷ്ണൻ ചെർക്കള അധ്യക്ഷത വഹിക്കും. സിദ്ദീഖ് നദ്‌വി ചേരൂർ പുസ്തകം പരിചയപ്പെടുത്തും. നാരായണൻ പേരിയ, സി എൽ ഹമീദ്, പി ദാമോദരൻ, രാഘവൻ ബെള്ളിപ്പാടി, വി ആർ സദാനന്ദൻ, അഷ്‌റഫലി ചേരങ്കൈ, പുഷ്പാകരൻ ബെണ്ടിച്ചാൽ, എ ബി കുട്ടിയാനം, ബി കെ സുകുമാരൻ, രവി ബന്തട്ക്ക, മുംതാസ് ടീച്ചർ, അമീർ പള്ളിയാൻ തുടങ്ങിയവർ സംസാരിക്കും.

Keywords: News, Kasargod, Kerala, Book Release, Kuttiyanam Mohammed, Kuttiyanam Mohammed Kunhi's new book will be released on May 23.

Post a Comment