Join Whatsapp Group. Join now!

Fraternity | വംശീയതയുടെ പൗരബോധങ്ങൾക്ക് മേൽ സാമൂഹിക നീതിയുടെ പൗര സഞ്ചയം തീർക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

വിദ്യാർഥി-യുവജന സംഗമം സംഘടിപ്പിച്ചു, Fraternity Movement, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസർകോട്: (MyKasargodVartha) വംശീയതയുടെ പൗരബോധങ്ങൾക്ക് മേൽ സാമൂഹിക നീതിയുടെ പൗര സഞ്ചയം തീർക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം അംബുഞ്ഞി തലക്ലായി. അംബേദ്കർ ജന്മദിനത്തോട് അനുബന്ധിച്ച് 'ഹിന്ദുത്വ ഭീകരതയുടെ കാലത്ത് അംബേദ്കർ രാഷ്ട്രീയത്തിൻ്റെ പ്രസക്തി' എന്ന തലക്കെട്ടിൽ കാസർകോട് ഡയലോഗ് സെൻ്റർ ഹാളിൽ നടത്തിയ വിദ്യാർഥി-യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
News, Kasargod, Kasaragod-News, Kerala, Kerala-News, Fraternity Movement held student-youth meeting.

ഇന്ത്യയിലെ ബ്രാഹ്മണ അധികാര ശക്തികളുടെ വംശീയതെക്കെതിരെ അംബേദ്കറുടെ സാമൂഹിക ജനാധിപത്യം എന്ന ആശയം ഉയർത്തി പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. ഒ.ബി.സി സംസ്ഥാന കോ-ഓഡിനേറ്റർ ഡോ മോഹനൻ പുലിക്കോടൻ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി സജീർ മുഹമ്മദ്, ജി.ഐ.ഒ ജില്ലാ ജനറൽ സെക്രട്ടറി ഇബാദ അഷ്റഫ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി റാഷിദ് മുഹ് യുദ്ദീൻ സ്വാഗതവും റാസിഖ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.


Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Fraternity Movement held student-youth meeting.

Post a Comment