പ്ലാറ്റൂൺ അംഗങ്ങൾക്ക് പുറമെ പ്രത്യേകം പരിശീലനം ലഭിച്ച സാന്ത്വനം എമർജൻസി ടീം അംഗങ്ങളും പ്രത്യേക യൂണിഫോം ധരിച്ചു റാലിയിൽ അണിനിരക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ് എം എ, എസ് എസ് എഫ്, എസ് ജെ എം നേതാക്കളും അഭിവാദ്യങ്ങളർപ്പിച്ചു ജാഥയിൽ അണിനിരക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ദുആക്ക് നേതൃത്വം നൽകും. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫിയുടെ അധ്യക്ഷതയിൽ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി പ്രൈം പ്രഭാഷണം നടത്തും. റഹ്മത്തുല്ലാ സഖാഫി എളമരം പ്രമേയ പ്രഭാഷണവും അബ്ദുൽ റഷീദ് നരിക്കോട്, അബ്ദുൽ കരീം ദർബാർകട്ട എന്നിവർ സന്ദേശ പ്രഭാഷണവും നടത്തും. ബി സ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സയ്യിദ് മുനീറുൽ അഹ്ദൽ ആശംസകൾ നേരും. സമാപന കൂട്ടുപ്രാർത്ഥനയ്ക്ക് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകും .
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ, സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി മള്ഹർ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ഖലീൽ സ്വലാഹ്, സുലൈമാൻ കരിവെള്ളൂർ, മൊയ്തു സഅദി ചേരുർ, മൊയ്തു സഅദി ചേരൂർ, കൊല്ലംപാടി അബ്ദുൽഖാദർ സഅദി, ബഷീർ പുളിക്കൂർ, സി എം എ ചേരുർ, ജാഫർ സി എൻ, അബ്ദുറഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂർ, ഇല്യാസ് കൊറ്റുമ്പ, സി എൽ ഹമീദ്, അബ്ദുൽ ഖാദർ ഹാജി ചേരുർ, തൗസീഫ് അഹമ്മദ് നായമാർമൂല, ഷാഫി ഹാജി ബേവിഞ്ച, മൂസ സഖാഫി കളത്തൂർ, സിദ്ദീഖ് സഖാഫി ബായാർ, അബ്ദുൽ ഹമീദ് മുസ്ലിയാർ ആലംപാടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, സ്വാലിഹ് ഹാജി, നാഷണൽ അബ്ദുല്ല തുടങ്ങിയവർ സംബന്ധിക്കും.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Flag hoisted for SYS platoon assembly.