പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ 25ന് പ്രവൃത്തി ആരംഭിക്കുമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു. ഇല്ലെങ്കിൽ ജനകീയ സമര സമിതിയോടൊപ്പം ചേർന്ന് താനും സമരത്തിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടർക്കും കാസർകോട് ടൗൺ ഇൻസ്പെക്ടർക്കും വിഷയത്തിൽ സമരസമിതി അംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്.
മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രദേശത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഒരു പ്രദേശത്തെ മൂഴുവൻ ജനങ്ങളെയും ദ്രോഹിക്കുന്ന നിലപാട് ഭരണസമിതി തുടരുന്നത് ദാഷ്ട്യമാണെന്നും ഈ മാർച്ച് 31നകം റോഡ് പ്രവൃത്തിപൂർത്തീകരിച്ചില്ലെങ്കിൽ ലഭിച്ചിരിക്കുന്ന ഒമ്പത് ലക്ഷം രൂപ നഷ്ടപെടുന്ന അവസ്ഥയാണെന്നും ഇത് നഷ്ടപെടുത്താൻ പ്രദേശവാസികൾ തയ്യാറാവില്ലെന്നും ജനകീയ സമര സമിതി ഭാരവാഹികൾ പറഞ്ഞു.
ഉപരോധ സമരം ശാലി ടീച്ചർ ഉദ്ഘാടനം ചെയ്തു. റിയാസ് മജൽ, സലീം സന്ദേശം, ഗിരീഷ് മജൽ, പ്രമീള മജൽ, അൻവർ കല്ലങ്കൈ, റഹീം മജൽ, ഹനീഫ് ബദ്രിയ, കരിം മയിൽപ്പാറ, മുനിർ മജൽ, അഷ്റഫ് മജൽ, യഹിയ മജൽ, സാബിർ മജൽ, ധനേഷ് മജൽ, സവിരാജ്, മനു നീർച്ചാൽ, ആകാശ് നീർച്ചാൽ, രവീന്ദ്രൻ, കമലക്ഷൻ, ഖദീജ കല്ലങ്കടി, സുമിത്ര, ശോബിത, ഗംഗ, രേഷ്മ, മുഹമ്മദ് മജൽ, മുഹമ്മദ് ജബൽനൂർ, മുസ്തഫ മജൽ, നൗഫൽ അരിജാൽ, രാഘവൻ വിജയ്, ഉത്തമൻ, മനോജ്, സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Protest, Mylpara-Majal, Road, Road blocked demanding Mylpara-Majal road be made passable.
< !- START disable copy paste -->