Join Whatsapp Group. Join now!

Canara Bank | കുടുംബശ്രീ മിഷന്‍ കാനറാ ബാങ്കിനെ മികച്ച ബാങ്കായി തിരഞ്ഞെടുത്തു

ഉപഹാരങ്ങള്‍ നല്‍കി Kudumbashree District Mission, Selected, Canara Bank, Best Bank, District, Kasargod News, Parapap Block, Panchayat President
കാസര്‍കോട്: (MyKasargodVartha) കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ക്കായി മികച്ച രീതിയില്‍ വായ്പ സഹായം നല്‍കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത കാനറാ ബാങ്കിനെ ജില്ലയിലെ മികച്ച ബാങ്കായി കുടുംബശ്രീ ജില്ലാ മിഷന്‍ തിരഞ്ഞെടുത്തു.

ബാങ്കിനുള്ള ഉപഹാരങ്ങള്‍ കുടുംബശ്രീ എക്‌സിക്യൂടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്കില്‍ നിന്നും കാനറാ ബാങ്ക് ഡെപ്യൂടി ജെനറല്‍ മാനേജര്‍ കെ എസ് പ്രദീപ്, റീജിയണല്‍ മാനേജര്‍ തിന്മ നായക്ക്, ലീഡ് ബാങ്ക് മാനേജര്‍ എന്‍ വി ബിമല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.


ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എ ഡി എം സി ഇക്ബാല്‍ സി എച് പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ പരപ്പ ബ്ലോക് പഞ്ചായത് പ്രസിഡണ്ട് എം ലക്ഷ്മി, ഡി ഹരിദാസ്, ഷീബ എം, ഉഷാരാജു എന്നിവര്‍ സംസാരിച്ചു.

Keywords: News, Kerala, Kerala-News, Kasaragod-News, Kudumbashree District Mission, Selected, Canara Bank, Best Bank, District, Kasargod News, Kudumbashree District Mission selected Canara Bank as the best bank in district.

Post a Comment