Join Whatsapp Group. Join now!

Fund | 'കൈത്താങ്ങ്' ധനസമാഹരണത്തിൻ്റെ കാസർകോട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

ഹാശിം ദാരിമി ദേലംപാടി ഏറ്റുവാങ്ങി, Ramadan, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസർകോട്: (MyKasargodVartha) ഉസ്താദുമാർക്കൊരു കൈത്താങ്ങ് എന്ന പേരിൽ റമദാൻ പതിനേഴ് ബദർ ദിനത്തിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തുന്ന ജില്ലാ ക്ഷേമനിധി കൈത്താങ്ങ് ഫണ്ട് സമാഹരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കാസർകോട് ജില്ലാ ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ മദ്രസ മാനേജ്മെന്റ് ജില്ലാ ട്രഷറർ സി എം അബ്ദുൽ ഖാദർ ഹാജി ചെർക്കളയിൽനിന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം ദാരിമി ദേലംപാടി ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഹമീദ് ഫൈസി ബോവിക്കാനം അധ്യക്ഷനായി.
  
News, Kasargod, Kasaragod-News, Kerala, Kerala-News, District level inauguration of 'Kaithang' Fund held.

മേഖലതലങ്ങളിൽ ഉൽഘാടനം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും റെയ്ഞ്ച് തല ഉൽഘാടനം ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കും. റമദാൻ പതിനേഴ് ബദർ ദിനത്തിൽ എല്ലാ പള്ളികൾ കേന്ദ്രീകരിച്ച് ഫണ്ട് സമാഹരണം നടത്തും. ജില്ലാ ട്രഷറർ അബൂബക്കർ സാലൂദ് നിസാമി, മദ്രസ മാനേജ്മെന്റ് സംസ്ഥാന കൗൺസിലർ സി എച് മുഹമ്മദ് കുഞ്ഞി ഹാജി ബട്ക്കേകര, ജില്ലാ വർക്കിങ് അഷ്റഫ് അസ്നവി മർദള, ജില്ലാ സെക്രട്ടേറി മൊയ്തു മൗലവി ചെർക്കള, അംഗങ്ങളായ ഹനീഫ് ദാരിമി ബെജ്ജ, ഹനീഫ് അസ്നവി ഉളിയത്തടുക്ക, അർഷാദ് ഹുദവി ബാങ്കോട്, ജമാൽ ദാരിമി ആലംപാടി സംബന്ധിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, District level inauguration of 'Kaithang' Fund held.

Post a Comment