Join Whatsapp Group. Join now!

KMCC | ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റിക്ക് പുതിയ ഭാരവാഹികൾ; സലാം കന്യപ്പാടി പ്രസിഡണ്ട്, ടി ആര്‍ ഹനീഫ് ജെനറല്‍ സെക്രടറി, ഡോ. ഇസ്മാഈൽ മൊഗ്രാൽ ട്രഷറർ

കൗൺസിൽ യോഗം യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു, KMCC, Dubai, Malayalam News, കാസറഗോഡ് വാർത്തകൾ, Gulf
ദുബൈ: (MyKasargodVartha) ദുബൈ - കാസർക്കോട്‌ ജില്ല കെഎംസിസിയുടെ 2024-2027 വർഷ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകൺഠേന തിരെഞ്ഞെടുത്തു. പ്രസിഡന്റായി സലാം കന്യപ്പാടിയേയും ജനറൽ സെക്രട്ടറിയായി ടി ആർ ഹനീഫിനേയും ട്രഷററായി ഡോ. ഇസ്മാഈൽ മൊഗ്രാലിനെയുമാണ് തിരഞ്ഞെടുത്തത്.
   
News, News-Malayalam-News, Kerala, Kerala-News, Kasaragod-News, Gulf, New office bearers of Dubai KMCC Kasaragod District Committee.
മറ്റു ഭാരവാഹികൾ: സലാം തട്ടാനിച്ചേരി, സി എച്ച്‌ നൂറുദ്ദീൻ, ഇസ്മാഈൽ നാലാം വാതുക്കൽ, സുബൈർ അബ്ദുല്ല, മൊയ്തീൻ അബ്ബ ബാവ, പി പി റഫീഖ്‌ പടന്ന, ഹനീഫ്‌ ബാവനഗർ, കെ പി അബ്ബാസ്‌, ഹസൈനാർ ബീജന്തടുക്ക, സുനീർ എൻ പി (വൈസ്‌ പ്രസിഡന്റുമാർ), ഫൈസൽ മുഹ്സിൻ, സി എ ബഷീർ പള്ളിക്കര, പി ഡി നൂറുദ്ദീൻ, അശ്റഫ്‌ ബായാർ, മുനീർ ബേരിക്കെ, റഫീഖ്‌ എ സി, സിദ്ദീഖ്‌ ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ്‌ ഹൊസങ്കടി (സെക്രട്ടറിമാർ).

അബുഹൈൽ ആസ്ഥാനത്ത്‌ ചേർന്ന ജനറൽ കൗൺസിൽ യോഗം പ്രസിഡന്റ്‌ അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയിൽ ദുബൈ കെ എം സി സി ഉപദേശക സമിതി വൈസ്‌ ചെയർമാൻ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. സെക്രട്ടറി റഷീദ്‌ ഹാജി പ്രാർത്ഥന നിർവഹിച്ചു. ഓർഗനൈസിംഗ്‌ സെക്രട്ടറി അഫ്സൽ മെട്ടമ്മൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ആർ ഹനീഫ്‌ വരവ്‌ ചെലവ്‌ കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിംഗ്‌ ഓഫീസർ അബ്ദുൽ ഖാദർ അരിപ്പാംബ്ര, നിരീക്ഷകൻ നിസാമുദ്ദീൻ കൊല്ലം എന്നിവർ തെരെഞ്ഞെടുപ്പ്‌ നടപടികൾ നിയന്ത്രിച്ചു.

സംസ്ഥാന ഭാരവാഹികളായ ഹുസൈനാർ ഹാജി എടച്ചാക്കെ, ഹംസ തൊട്ടി, ഹനീഫ്‌ ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, ദുബൈ കെഎംസിസി കാസർകോട് ജില്ലാ ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, സി എച്ച് നൂറുദ്ദീന്‍, ഇ ബി അഹമദ് ചെടേക്കാല്‍, സലീം ചേരങ്കൈ,, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, അഷ്‌റഫ് പാവൂര്‍ എന്നിവർ സംസാരിച്ചു. ഡോ. ഇസ്മാഈൽ നന്ദി പറഞ്ഞു.
  
News, News-Malayalam-News, Kerala, Kerala-News, Kasaragod-News, Gulf, New office bearers of Dubai KMCC Kasaragod District Committee.

Keywords: News, News-Malayalam-News, Kerala, Kerala-News, Kasaragod-News, Gulf, New office bearers of Dubai KMCC Kasaragod District Committee.

Post a Comment