പുതിയ കാലത്ത് നിരന്തരമായി പ്രതിരോധം തീർക്കലാണ് ഫാസിസത്തെ നേരിടാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഇന്ത്യൻ ചരിത്രത്തിൽ എങ്ങിനെയാണ് ഫാസിസം മെല്ലെ കടന്നുവന്നതെന്നും പുസ്തകം നമ്മോട് പറയുന്നുവെന്നും എല്ലാ മലയാളികളും ഈ ഗ്രന്ഥം വായിക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. സാഹിത്യ വേദി പ്രസിഡണ്ട് പത്മനാഭൻ ബ്ലാത്തൂർ, സിനിമാ പ്രവർത്തകനും അധ്യാപകനുമായ സുബിൻ ജോസ്, കവിയും സാംസ്കാരിക പ്രവർത്തകയുമായ സുജി മീത്തൽ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.
ഗിരിധർ രാഘവൻ, മുഹമ്മദ് കുഞ്ഞി പി എ, അഡ്വ. അൻവർ ടി.ഇ, കെ.ഇ. എ. ബക്കർ, കെ.ബി. അബൂബക്കർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. തനിമ കലാ സാഹിത്യ വേദി ജില്ലാ പ്രസിഡണ്ട്
അബുത്വാഈ അധ്യക്ഷത വഹിച്ചു. അഷ്റഫ് അലി ചേരങ്കൈ സ്വാഗതവും സെക്രട്ടറി അബൂബക്കർ ഗിരി നന്ദിയും പറഞ്ഞു.
Keywords: Thanima Kala Sahithya Vedi, Kasaragod, Malayalam News, Kala Sahithya Vedi, Program, History, Read, Defense, Politics, Book, Fascism, India, Kasaragod Thanima Kala Sahithya Vedi organized cultural meeting.