Join Whatsapp Group. Join now!

Golden Jubilee | കാസർകോട് ഗവ. വൊകേഷണൽ ഹയർ സെകൻഡറി സ്കൂൾ ഫോർ ഗേൾസ് സുവർണ ജൂബിലി ആഘോഷിക്കുന്നു; സംഘാടക സമിതി രൂപവത്കരിച്ചു

യോഗം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു, Golden Jubilee, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) നെല്ലിക്കുന്നിൽ പ്രവർത്തിക്കുന്ന ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഫോർ ഗേൾസ് സുവർണ ജൂബിലി ആഘോഷിക്കുന്നു. പെൺകുട്ടികൾക്കായി ഒരു ഹൈസ്‌കൂൾ വേണമെന്ന ആവശ്യം സാക്ഷാൽക്കരിച്ചത് 1974 ഒക്ടോബർ ഒന്നിനായിരുന്നു. ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ ജൂബിലി ആഘോഷം വിപുലമായ രീതിയിൽ നടത്തുവാൻ കഴിഞ്ഞ ദിവസം സ്‌കൂളിൽ ചേർന്ന സംഘാടക സമിതി രുപീകരണ യോഗം തീരുമാനിച്ചു.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kasaragod Govt Vocational Higher Secondary School for Girls Celebrates Golden Jubilee.

യോഗം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. വിദ്യാഭാസ സ്ഥിരം സമിതി ചെയർമാൻ കെ.രജനി, വാർഡ് അംഗം വീണ അരുൺ ഷെട്ടി, സി.കെ.മദനൻ, എസ്.എം.സി ചെയർമാൻ ഇബ്രാഹിം ചൗക്കി, മുൻ ആർ.ഡി.ഡി പ്രസീത, ഒ.എസ്.എ പ്രസിഡൻ്റ് സാബിറ, ഹെഡ്മിസ്ട്രസ് പി. സവിത, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ആർ.എസ്. ശ്രീജ, പി.ടി.എ വൈസ് പ്രസിഡന്റ് അഹമ്മദ് മൻസൂർ സംസാരിച്ചു. പ്രിൻസിപ്പൽ എം. രാജീവൻ സ്വാഗതവും അബ്ദുൾ റഹിമാൻ നന്ദിയും പറഞ്ഞു.

അമ്പതാം വാർഷികത്തിൽ 50 വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിക്കും. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സാബിറ ബങ്കര സ്കൂളിന് നൽകുന്ന സ്റ്റീൽ ഗ്ലാസ്സ്, ജഗ്ഗ് എന്നിവ പി.ടി.എ പ്രസിഡന്റ്, പ്രിൻസിപ്പൽ, എച്ച്.എം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഉന്നത പഠനത്തിന് പൂർവ്വ വിദ്യാർത്ഥിക്ക് അധ്യാപകരുടെ ധനസഹായം എച്ച് എം. കുട്ടിയുടെ രക്ഷിതാവിന് കൈമാറി.

സംഘാടക സമിതി ഭാരവാഹികൾ: മുഖ്യ രക്ഷാധികാരികൾ - രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എൻ. എ നെല്ലിക്കുന്ന് എം.എൽ.എ. രക്ഷാധികാരികൾ - യഹിയ തളങ്കര, കെ.എസ്. അൻവർ സാദത്ത്, ടി എ ഷാഫി, മുഹമ്മദ് ഹാഷിം ( പ്രസ് ക്ലബ്ബ് പ്രസിഡൻ്റ്). ചെയർമാൻ: അബ്ബാസ് ബീഗം (മുനിസിപ്പൽ ചെയർമാൻ) വർക്കിംഗ് ചെയർമാൻ: റാഷിദ് പൂരണം (പ്രസിഡൻറ് പി ടി എ), വൈസ് ചെയർമാൻമാർ: ഷംസീത ഫിറോസ്, കെ. രജനി, വീണ അരുൺ ഷെട്ടി, ഇബ്രാഹിം ചൗക്കി, അഹമ്മദ്, മൻസൂർ, സക്കിയ (എം പി.ടി.എ പ്രസിഡൻ്റ്), സാബിറ (ഒഎസ് എ പ്രസിഡൻ്റ്).

ജനറൽ കൺവീനർ: എം. രാജീവൻ (പ്രിൻസിപ്പൽ), ജോ. കൺവീനർമാർ: പി. സവിത (ഹെഡ്മിസ്ട്രസ്), ആർ.വി. ശ്രീജ (പ്രിൻസിപ്പൽ വി എച്ച് എസ്. ഇ), സി.കെ.മദനൻ. പ്രോഗ്രാം കമ്മിറ്റി: അബ്ദുറഹ്മാൻ ബാങ്കോട് (ചെയർമാൻ) സി.കെ. മദനൻ (കൺവീനർ). പബ്ലിസിറ്റി: ഷാഫി തെരുവത്ത് (ചെയർമാൻ), ഹബീബ് റഹ്മാൻ യു (കൺവീനർ). ഫിനാൻസ് കമ്മിറ്റി: ഹസൈനാർ തളങ്കര (ചെയർമാൻ), എം അബ്ദുൾ റഹിമാൻ (കൺവീനർ). സുവനീർ: കെ.എം ഹനീഫ (ചെയർമാൻ), പി.ജി ശ്രീജിത്ത്(കൺവീനർ). സ്റ്റേജ്, ഡക്കറേഷൻ പന്തൽ: ഇബ്രാഹിം എൻ.യു (ചെയർമാൻ), ഐ.സിയാദ് കൺവീനർ. അച്ചടക്കം: ഖമറുന്നീസ കടവത്ത് (ചെയർമാൻ), ടി.എൻ താര (കൺവീനർ). റിസപ്ഷൻ: റഹീം ചൂരി (ചെയർമാൻ), വി. രശ്മി (കൺവീനർ). ഭക്ഷണം: ഇസ്‌മാഈൽ നെല്ലിക്കുന്ന് (ചെയർമാൻ) കെ.എ പ്രീത ( കൺവീനർ)

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kasaragod Govt Vocational Higher Secondary School for Girls Celebrates Golden Jubilee.

Post a Comment