Join Whatsapp Group. Join now!

Obituary | കാസര്‍കോട്ടെ ആദ്യകാല വ്യാപാരി അണങ്കൂര്‍ കൊല്ലമ്പാടിയിലെ കെ എ അഹ്‌മദ്‌ നിര്യാതനായി

നഗരസഭാ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി മകനാണ് Obituary, Kollampady, കാസറഗോഡ് വാർത്തകൾ, Anangoor
കാസര്‍കോട്: (MyKasargodVartha) നഗരത്തിലെ ആദ്യകാല വ്യാപാരിയായ അണങ്കൂര്‍ കൊല്ലമ്പാടിയിലെ കെ എ അഹ്‌മദ്‌ (87) നിര്യാതനായി. കൊല്ലമ്പാടിയിലെ പൗരപ്രമുഖനായിരുന്നു. കാസര്‍കോട് ട്രാഫിക് ജൻക്ഷനില്‍ ബീഡി വ്യാപരം നടത്തിവരികയായിരുന്നു.

K A Ahmad of Anangoor Kollampady passed away

കൊല്ലമ്പാടിയിലെ അബ്ദുല്ല-ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: മജീദ് കൊല്ലമ്പാടി (കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍), ജമാല്‍ (ഖത്വർ), സുഹ്റ, നസീറ, ഖദീജ, റസിയ, സംശാദ്.

മരുമക്കള്‍: സൈനുദ്ദീൻ നായ്‌മാര്‍മൂല, അബ്ദുൽ ഖാദര്‍ നെല്ലിക്കുന്ന്, ഹമീദ് ചൗക്കി, അസീസ് കോഴിക്കോട്, മജീദ് മൊഗ്രാല്‍ പുത്തൂര്‍, ഖൈറുന്നീസ ചൗക്കി, സല്‍വ തുരുത്തി. ഖബറടക്കം രാത്രി എട്ട് മണിയോടെ കൊല്ലമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
  
K A Ahmad of Anangoor Kollampady passed away.

Keywords: Obituary, Kollampady, Kasaragod, Anangoor, City, Council, Councilor, Naimarmoola, Traffic, Junction, Business, Nellikunnu, Chowki, Kozhikode, Mogral Puthur, K A Ahmad of Anangoor Kollampady passed away.
< !- START disable copy paste -->

Post a Comment