Join Whatsapp Group. Join now!

'ദേശീയപാത വികസനം; ആരാധനാലയങ്ങള്‍ പൊളിച്ച് നീക്കണം'

ദേശീയപാത വികസനമായി ബന്ധപ്പെട്ട് വീടുകളും സ്ഥാപനങ്ങളും പൊളിച്ച് മാറ്റുന്നത് പോലെ ആരാധനാലയങ്ങള്‍ പൊളിച്ച് നീക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കKerala, News, Kerala Yukthivadi sangham on National highway construction
കാലിക്കടവ്: (my.kasargodvartha.com 19.11.2017) ദേശീയപാത വികസനമായി ബന്ധപ്പെട്ട് വീടുകളും സ്ഥാപനങ്ങളും പൊളിച്ച് മാറ്റുന്നത് പോലെ ആരാധനാലയങ്ങള്‍ പൊളിച്ച് നീക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരളാ യുക്തിവാദി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാലിക്കടവ് സി കൃഷ്ണന്‍നായര്‍ സ്മാരക മന്ദിരത്തിലെ ഗൗരി ലങ്കേഷ് നഗറില്‍ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഗംഗന്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു.

എന്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരന്‍, സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ അശോക് കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം കെ വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വി പി രാജീവന്‍ സ്വാഗതവും ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.

കാലിക്കടവ് ടൗണിലെ എച്ച് ഫാറൂഖ് നഗറില്‍ പൊതുസമ്മേളനം സംസ്ഥാന രക്ഷാധികാരി യു കലാനാഥന്‍ ഉദ്ഘാടനം ചെയ്തു. എന്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരന്‍ സംസാരിച്ചു. കെ ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എന്‍ മുരളീധരന്‍ (പ്രസിഡന്റ്), എന്‍ എം തോമസ്, എച്ച് കറുവന്‍ (വൈസ് പ്രസിഡന്റ്), കെ ഉണ്ണികൃഷ്ണന്‍ (സെക്രട്ടറി), ടി രാജകുമാര്‍, ടി ലക്ഷ്മണന്‍ (ജോയിന്റ് സെക്രട്ടറി), കെ സന്തോഷ് (ട്രഷറര്‍).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kerala Yukthivadi sangham on National highway construction

Post a Comment